വിവാദ നായിക പൂനം പാണ്ഡെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. നടിയും മോഡലുമായ പൂനം കഴിഞ്ഞ ദിവസം തലയ്ക്കും മുഖത്തുമേറ്റ പരിക്കുകളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൂനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവ് സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് സംഭവത്തിന് വർഗീയതയുടെ നിറം നൽകി ചില ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നത്.

@Real_Kanak എന്ന ട്വറ്റർ ഹാൻഡിലിൽ കീഴ്ത്താടിക്കും കവിളുകൾക്കും പരിക്കേറ്റ യുവതിയുടെ ചിത്രം പൂനം പാണ്ഡെയുടേതെന്ന തരത്തിൽ നൽകിയിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് - 'സ്ത്രീകളെ ബഹുമാനിക്കണമെന്ന പാഠമാണ് കാലങ്ങളായി മാതാപിതാക്കളിൽനിന്നും ഋഷിവര്യന്മാരിൽനിന്നും നമുക്ക് പകർന്നു ലഭിച്ചിട്ടുള്ളത്, 
ഹിന്ദു സഹോദരന്മാർ മുസ്ലീം മതവിശ്വാസിയായ യുവതിയെ പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ആണെങ്കിൽ അവർക്ക് പൂർണ ബഹുമാനം നൽകാറുണ്ട്, എന്നാൽ ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിച്ചാൽ അൾക്കെന്ത് സംഭവിക്കും എന്നതിനുള്ള ഉത്തരമാണിത്'.

ഈ പോസ്റ്റിൽ പൂനം പാണ്ഡെ ഭർത്താവ് സാം ബോംബെയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നൽകിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും റീ-ട്വീറ്റ് ചെയ്യുകയും ചെയ്തത്. 

Poonam

അന്വേഷണം

ആശുപത്രി കിടക്കയിലുള്ള യുവതിയുടെ ചിത്രം റിവേഴ്‌സ് ഇമേജ് ചെയ്തതിൽനിന്നു ഒരു വീഡിയോ ലഭിച്ചു. 2018 സെപ്തംബർ 24-നാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന യുവതി ചികിത്സയിലിരിക്കെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. മുഖത്ത് ഉൾപ്പടെ ഏറ്റ പരിക്കുകൾ കാരണം ഇവർ പറയുന്നത് പൂർണ്ണമായി വ്യക്തമാകുന്നില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം  ഈ വീഡിയോയിൽ നിന്നെടുത്തതാണ്. 

വീഡിയോ ലിങ്ക്: https://www.youtube.com/watch?v=Rtm9jWEeIkk

വീഡിയോയിൽ കാണുന്ന യുവതിയുടെ പേര് ആർഷി പാണ്ഡെയെന്നാണ്. ഉത്തരാഖണ്ഡിലെ ഹൽധ്വാൻ സ്വദേശിനിയാണിവർ. 2018 ഓഗസ്റ്റിൽ ഇവരുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ആർഷിയുടെ അമ്മ പൂനം പാണ്ഡെ കൊല്ലപ്പെടുകയും ആർഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിന് ശേഷം ആർഷിയുടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. അമ്മ കൊല്ലപ്പെടുന്നതിന് നാലു ദിവസം മുൻപ് ആർഷിയും സുഹൃത്തും ചേർന്ന് മറ്റൊരു പെൺകുട്ടിയെ ഭീകരമായി മർദ്ദിക്കുന്ന വീഡിയോ ആണ് വൈറലായത്.  ന്യൂസ് എക്‌സ്, ന്യൂസ് 18,സീ ന്യൂസ് എന്നീ വാർത്താ ചാനലുകൾ ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി വാർത്ത നൽകിയിരുന്നു. 
https://zeenews.india.com/hindi/zee-hindustan/video/twist-in-poonam-pandey-murder-case/440892
https://www.dailymotion.com/video/x6sv4tk

2020 സ്‌പെതംബർ ഒന്നിനായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡെ സംവിധായകനും നിർമ്മാതാവുമായ സാം ബോംബെയെ വിവാഹം കഴിച്ചത്.  തുടർന്ന് സെപ്തംബർ 22-ന് പൂനം നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ സാമിനെ പോലീസ് പിടികൂടിയിരുന്നു. സാമുമായുള്ള വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ വെളിപ്പെടുത്തി പൂനം പലപ്പോഴായി ട്വീറ്റുകൾ ചെയ്തിരുന്നു.  ഇതിന് ശേഷമാണ് നവംബർ എട്ടിന് പൂനം വീണ്ടും ആക്രമിക്കപ്പെട്ടത്.  
https://twitter.com/iPoonampandey/status/1457776134775447558?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1457776134775447558%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Feconomictimes.indiatimes.com%2Fmagazines%2Fpanache%2Fpoonam-pandey-hospitalised-husband-sam-bombay-arrested-for-assault%2Farticleshow%2F87602083.cms

https://twitter.com/iPoonampandey/status/1446857092040646663?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1446857092040646663%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Feconomictimes.indiatimes.com%2Fmagazines%2Fpanache%2Fpoonam-pandey-hospitalised-husband-sam-bombay-arrested-for-assault%2Farticleshow%2F87602083.cms

Poonam

വാസ്തവം

ഗാർഹിക പീഡനത്തെ തുടർന്ന് പൂനം പാണ്ഡെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ അവരുടേതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ വാസ്തവവിരുദ്ധമാണ്. 2018-ൽ ആർഷി പാണ്ഡെ എന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായിരുന്നു. ഇതിൽനിന്നെടുത്ത ചിത്രമാണ് പൂനം പാണ്ഡെയുടേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നതിനും അപ്പുറം വിഷയത്തിന് വർഗീയനിറം നൽകുന്ന തരത്തിലുള്ള വിശദീകരണത്തോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്

Content Highlights: Poonam Pandey hospitalized in critical condition? What is the truth? | Fact Check