പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകന്റെ  വിവാഹത്തെ കുറിച്ച് വാട്ട്‌സാപ്പിൽ ഫോർവേഡ് ചെയ്യപ്പെടുന്ന ഒരു സന്ദേശമാണിത്. ഷെരീഫിന്റെ മകന്റെ കല്യാണം ലണ്ടനിൽവെച്ച് ആർഭാടമായി നടത്തിയെന്നും പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സഭ്യാസാചി വരന്റെ വിവാഹവസ്ത്രം ഒരുക്കിയെന്നും പറയുന്ന ഒരു മെസ്സേജ് വാട്ട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.  

അന്വേഷണം 

വിശദമായ പരിശോധനയിൽ, ഈ മെസ്സേജിൽ പറയുന്നത് പോലെ അടുത്തക്കാലത്ത്  ലണ്ടനിൽ നടന്നത് നവാസ് ഷെരീഫിന്റെ മകന്റെ വിവാഹമല്ല, മറിച്ച് കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ നിക്കാഹാണ്. നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരിഫ് -ക്യാപ്റ്റൻ സഫ്ദർ ദമ്പതികളുടെ മകനാണ് ജുനൈദ്. അമ്മയായ മറിയമാണ് മകന്റെ വിവാഹചിത്രങ്ങൾ, 23 ഓഗസ്റ്റ് 2021-ന്  ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.  

ലണ്ടൻ നൈറ്റ്‌സ്ബ്രിഡ്ജിലെ ആഡംബര  ഹോട്ടലായ ലാനസ്ബറോയിലാണ് വിവാഹം നടന്നത്.  ജുനൈദിന്റെ വിവാഹവസ്ത്രമല്ല  ഇന്ത്യൻ ഡിസൈനറായ സഭ്യസാചി ഡിസൈൻ ചെയ്തത്. മറിച്ച് വധുവായ ആയിഷയുടെ ലെഹങ്ക ചോളിയാണ്.  
https://www.indiatoday.in/lifestyle/celebrity/story/nawaz-sharif-s-grandson-junaid-safdar-s-wife-ayesha-wears-sabyasachi-lehenga-on-wedding-day-1853264-2021-09-15 

Nawas

വിവാഹ ചടങ്ങുകൾക്ക് ശേഷം നടന്ന പാർട്ടിയിൽ ജുനൈദ് പാടുന്ന വീഡിയോ, 'എ4' എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ദി പ്രിൻറ് എന്ന ഓൺലൈൻ മാധ്യമവും വൈറലായ ജുനൈദിന്റെ പാട്ടിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1977-ലെ ഋഷി കപൂർ സിനിമയായ 'ഹം കിസീസെ കം നഹി' എന്ന സിനിമയിൽ മുഹമ്മദ് റാഫി പാടിയ ' ക്യാ ഹുവ തേരാ വാദാ' എന്ന ഗാനമാണ് ജുനൈദ് പാടിയത്. 
https://www.youtube.com/watch?v=go7xhYbYKgY&ab_channel=F4Fusion  
https://theprint.in/go-to-pakistan/pakistanis-cant-get-over-70s-bollywood-junaid-safdars-viral-wedding-song-is-proof/722736/ 

വാസ്തവം 

വാട്‌സ്ആപ്പിൽ  കൊടുത്തിരിക്കുന്ന സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. അടുത്ത കാലത്ത്  ലണ്ടനിൽ നടന്നത് നവാസ് ഷെരീഫിന്റെ മകന്റെ വിവാഹമല്ല, മറിച്ച് കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ  വിവാഹമാണ്.

Content Highlights: Nawas Sharif's grand son Safdar married Ayesha Saif Khan in London | Fact Check