ക്കഴിഞ്ഞ ഒക്ടോബർ ആറിന് എസ്. ഉപാധ്യായ (S Upadhyay) എന്ന ട്വിറ്റർ പ്രൊഫൈലിൽനിന്ന് ഒരു ട്വീറ്റ് പ്രസിദ്ധികരിച്ചിരുന്നു, പ്രസ്തുത ട്വീറ്റ് ഇതാണ്: 'ഇതൊരു മുസ്ലീം രാജ്യമല്ല. ലോകത്തെ മതേതരത്വത്തിന്റെ പാഠം പഠിപ്പിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ഇന്ന് ഇസ്ലാമിക കടന്നുകയറ്റം കാരണം, അവിടെ  മതേതരത്വത്തിന്റെ കണ്ണിൽനിന്ന് കണ്ണീരിനു പകരം രക്തം ഒഴുകുന്നു. ലോകത്തെ വിഭാഗീയതയിലേക്ക് നയിക്കുന്നു. ഇതിനുള്ള നല്ല ഉദാഹരണമാണ് ഇന്ത്യ, വിതയ്ക്കുന്നതേ കൊയ്യൂ.' 


ഇതോടൊപ്പം തെരുവിൽ നിസ്‌കരിക്കുന്ന ജനങ്ങളുടെ വിഡിയോയും ട്വീറ്റിനോടൊപ്പം ചേർത്തിരിക്കുന്നു. ഈ വീഡിയോ Flt Lt Anoop Verma (Retd.) എന്ന പ്രൊഫൈലും, 'എല്ലാ രാജ്യത്തും ഒരേ മാതൃക' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്താണ് പ്രസ്തുത ട്വീറ്റുകൾക്ക് പിന്നിലെ യാഥാർഥ്യം. മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

nams

അന്വേഷണം 

വിഡിയോയിൽ കാണിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകൾ ഇംഗ്ലീഷിൽ ആയിരുന്നില്ല. അതിനാൽ വീഡിയോയുടെ ആധികാരികത സംശയാസ്പദമായിരുന്നു. അതുകൊണ്ട്  നെയിം ബോർഡുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയപ്പോൾ  'Yücel par - Renault & Dacia ' എന്ന നെയിം ബോർഡ് ടർക്കിഷ് ഭാഷയിൽ ഉള്ളതാണെന്ന് മനസ്സിലായി. 

പിന്നീട് Yücel par എന്ന വ്യാപാരസ്ഥാപനത്തിന്റെ ഫോട്ടോസ്, 360° വ്യൂ എന്നിവ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽനിന്ന് ലഭിച്ചു. ടർക്കിയുടെ പ്രധാന നഗരങ്ങളിൽ ഒന്നായ ഇസ്താൻബുളിലെ തിറയാക്കി ഹസ്സൻ പാഷ സ്ട്രീറ്റിൽ (Tirayaki Hassan Pasha Street) നിന്നുള്ള വിഡിയോയാണ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്. പ്രസ്തുത തെരുവിൽ മുസ്ലീങ്ങൾ നിസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ട്വീറ്റിൽ ഇംഗ്ലണ്ടിൽ നിന്നുള്ളതായി അവകാശപ്പെടുന്നത്.  

swa

വാസ്തവം 

ട്വീറ്റിലെ വാദങ്ങൾ അടിസ്ഥാനരഹിതമാണ്. തുർക്കിയിലെ ഇസ്താൻബുൾ നഗരത്തിലെ തിറയാക്കി ഹസ്സൻ പാഷ സ്ട്രീറ്റിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇംഗ്ലണ്ടിൽ നിന്നുള്ളത് എന്ന രീതിയിൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. അതിനാൽ ദൃശ്യങ്ങൾക്ക് ഇംഗ്ലണ്ടുമായി ഒരു ബന്ധവുമില്ല. സമൂഹ മാധ്യമങ്ങളിൽ മതവിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത ട്വീറ്റ് തെറ്റിദ്ധാരണ പരത്തുന്ന  വീഡിയോയുടെ ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Namas offered in the streets of England? | Fact Check