'കൊച്ചി നഗരസഭയിൽ എൻവയോൺമെന്റ് എഞ്ചിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കിയ പുരുഷന്മാരായ ഉദ്യോഗാർത്ഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ പോകുന്നു. വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർ നഗരസഭയുമായി ബന്ധപ്പെടണം' എന്ന രീതിയിൽ ഒരു വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്താണ് പ്രസ്തുത  സന്ദേശത്തിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

message

അന്വേഷണം 

വാട്‌സാപ്പ് മെസ്സേജിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ കിട്ടിയ മറുപിടി ഇങ്ങനെ: ഒരു പക്ഷെ പ്രസ്തുത തസ്തികയിൽ നൈറ്റ് ഷിഫ്റ്റ് വരുന്നതുകൊണ്ടാകാം തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സാപ്പ് മെസ്സേജ് ഉണ്ടായത്. നഗരസഭാ ഔദ്യോഗികമായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിൽ അങ്ങനെ പറയുന്നില്ല.  

നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, പ്രസ്തുത വാട്‌സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണ് എന്ന മറുപടിയാണ് ലഭിച്ചത്. കൊച്ചി മേയർ എം. അനിൽ കുമാർ  വിഷയത്തിൽ പ്രതീകരിച്ചതിങ്ങനെ,'പ്രസ്തുത വാട്‌സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണ്. കൊച്ചി കോർപ്പറേഷൻ എൻവയോൺമെന്റ് എഞ്ചിനീയർ തസ്തിക ഔദ്യോഗികമായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. ലിംഗഭേദമെന്യേ വേണ്ട യോഗ്യതയുള്ള ആർക്കും തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എൻവയോൺമെന്റ് എഞ്ചിനീയർമാർക്ക് നൈറ്റ് ഷിഫ്റ്റ് കാണില്ല.'

letter

വാസ്തവം 

പ്രസ്തുത വാട്‌സാപ്പ് മെസ്സേജ് വ്യാജമാണ്. കൊച്ചി കോർപറേഷൻ ഔദ്യോഗികമായി പ്രസ്തുത തസ്തികയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിൽ പുരുഷന്മാർക്ക് മുൻഗണന നൽകുന്നതായി പറയുന്നില്ല. നിശ്ചിത യോഗ്യതയുള്ള ആർക്കും ലിംഗഭേദമെന്യേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അതിനാൽ വാട്‌സാപ്പ് സന്ദേശത്തിലെ അവകാശവാദം അടിസ്ഥാനരഹിതമാണ്. 

Content Highlights: Is there any preference for men in the engineer post of Kochi corporation? | Fact Check