ലോകമെബാടുമുള്ള എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന കേരളത്തിന്റെ ദേശിയ ആഘോഷം തന്നെയാണ് ഓണം. ഓണക്കാലത്ത് എവിടെയാണെങ്കിലും സ്വന്തം നാട്ടിലെത്താനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എല്ലാ മലയാളികളും ശ്രമിക്കും. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ഓണവിപണിയെ തളര്‍ത്തിയെങ്കിലും മലയാളികള്‍ ഓണാഘോഷം ഓണ്‍ലൈനിലേക്ക് മാറ്റി. ഓണാശംസകളുടെ മെസ്സേജുകളും, മീമീസും വിഡിയോസുമൊക്കെയായി ഓണം മലയാളികള്‍ പൊടിപൊടിച്ചു. പക്ഷെ ഇതിനടയിലും ഒട്ടനവധി വ്യാജ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും വിഡിയോസും ഓണത്തിനിടയിലെ പൂട്ടു കച്ചവടം പോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത്തരം ഒരു വ്യാജ വീഡിയോയുടെ സത്യാവസ്ഥ മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

വീഡിയോയുടെ ഉള്ളടക്കം

കഴിഞ്ഞ ആഴ്ചകളില്‍ വാട്‌സാപ്പില്‍ വ്യാപകമായി ഒരു ടിക്‌ടോക് വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഊഞ്ഞാലില്‍ ആടുകയും കൂടുതല്‍ കുട്ടികള്‍ ചാടി വീഴുകയും ഒടുവില്‍ കയര്‍ പൊട്ടി അവരെല്ലാം താഴെ വീഴുകയും ചെയുന്നു. ഓണപ്പാട്ടിന്റെ പശ്ചാത്തല സംഗീതത്തോടെ പ്രചരിക്കുന്ന ഈ വീഡിയോ കേരളത്തില്‍ സംഭവിച്ചതാണെന്ന പ്രതീതിയും കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നു.

വാസ്തവമെന്ത്?

കോവിഡ് ഭീതിയില്‍ മലയാളികള്‍ ഓണം അതിന്റെ തനതായ ആഘോഷങ്ങളില്ലാതെ വീട്ടിലിരുന്ന് ആഘോഷിച്ചപ്പോള്‍ അതിന്റെ ഗൃഹാതുരമായ ഓര്‍മകള്‍ നല്‍കുന്ന ഒരു വീഡിയോയായിട്ടാണ് ഇത് വാട്‌സാപ്പില്‍ പ്രചരിച്ചത്. എന്നാല്‍ ഇന്‍വിഡ് ടൂള്‍ കിറ്റ് ഉപയോഗിച്ചുള്ള റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ഓണവുമായോ കേരളവുമായോ ഇതിന് ബന്ധമില്ലെന്ന് ബോധ്യമായി.

ഈ വീഡിയോ കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വടക്കേ ഇന്ത്യയില്‍ കറവ ചൗതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുന്ന സമയമായിരുന്നു. കറവ ചൗത് വടക്കേ ഇന്ത്യയില്‍ സ്ത്രികളുടെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വൃതം നോക്കുകയും അതിന്റെ പര്യവസാനം സ്ത്രികളുടെ പരിപാടികളും കളികളുമായി ആഘോഷിക്കുകയുമാണ് ചെയ്യുന്നത്. 

ഹര്യാലി ടീജ് എന്നും ഇത് അറിയപ്പെടുന്നു. മണ്‍സൂണിന്റെ വരവുമായും ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു. @rahul passi എന്ന പ്രൊഫൈലില്‍നിന്ന് How boys celebrated #HariyaliTeej എന്ന ക്യാപ്ഷനാട് കൂടി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വീഡിയോക്ക് 4300 വ്യൂസും 21 കംമെന്റ്‌സും ഇതിനകം കിട്ടിക്കഴിഞ്ഞു.

Twitter link: https://twitter.com/rahulpassi/status/1425740862311469059 CtXmsSm¸w old town boy എന്ന യൂട്യൂബ് ചാനലും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. Haryana aale....desi  boys on teej festival എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ അവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13-നാണ്  ഈ വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ ലിങ്ക്: https://www.youtube.com/watch?v=mo6LQtXhnCI 

വാസ്തവം

മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്‌ക് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത വീഡിയോ തെറ്റായ രീതിയില്‍ അവതരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു.

Content Highlights: