ല തവണ ആളുകളോട് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഈ വ്യാജ വാര്‍ത്ത അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

നാളെ മുതല്‍ വാട്‌സാപ്പിനും വാട്‌സാപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും വാട്‌സാപ്പ് കോളുകള്‍ എല്ലാം നിരീക്ഷിക്കപ്പെടുമെന്നും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടുമെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. രാഷ്ട്രീയം മതപരം ആയ സന്ദേശങ്ങള്‍ അയക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതെല്ലാം ഗുരുതരമായ സൈബര്‍ കുറ്റകൃത്യങ്ങളാണ് എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള സന്ദേശമാണിത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് താഴെ.
 
നിങ്ങള്‍ക്കും ചിലപ്പോള്‍ കഴിഞ്ഞ കുറച്ച് കാലമായി ഈ സന്ദേശം ലഭിക്കുന്നുണ്ടാവാം.

പുതിയ സോഷ്യല്‍ മീഡിയാ നിയമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തിലാണ് ഈ വ്യാജ സന്ദേശം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചത്. പുതിയ നിയമങ്ങളില്‍ ഒരിടത്തും തന്നെ സമൂഹ മാധ്യമ സേവനങ്ങളെ സര്‍ക്കാരിന് സമ്പൂര്‍ണമായി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നില്ല. കോടിക്കണക്കിന് സന്ദേശകൈമാറ്റങ്ങള്‍ നടക്കുന്ന സാമൂഹികമാധ്യമങ്ങളില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സമ്പൂര്‍ണമായി ഭംഗം വരുന്ന രീതിയിലുള്ള ഇടപെടല്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാനിടയില്ല എന്നത് സാമാന്യ ഔചിത്യമാണ്.

ഈ വാട്‌സാപ്പ് സന്ദേശം വ്യാജമാണെന്ന് കേരള പോലീസും കേന്ദ്ര സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് ടീമായ പിഐബി ഫാക്ട് ചെക്കിന്റെ ട്വിറ്റര്‍ പേജിലും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

Content Highlights: fake whatsapp message says government track whatsapp messages and calls