കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തല കുമ്പിട്ടു നിന്നു റിലയന്‍സ്‌ ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയോട് സംസാരിക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു കാലത്ത് രാജ്യത്തെ ഒരു വിഭാഗം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് വിധേയം കാണിച്ചത് പോലെ ബി.ജെ.പി. സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിധേയപ്പെടുന്നുവെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്.

ഈ ചിത്രം സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ടെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഈ ചിത്രം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഈ ചിത്രത്തിലുള്ളത് യഥാര്‍ത്ഥത്തില്‍ നിത അംബാനി തന്നെയാണോ? ഒറ്റനോട്ടത്തില്‍ തന്നെ ചിത്രത്തില്‍ പന്തികേടുണ്ടെന്ന് മനസിലാവും. ലളിതമായ റിവേഴ്‌സ് സെര്‍ച്ച് വഴി ഈ ചിത്രത്തിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതാണ്.

fakeപ്രധാനമന്ത്രി മോദിക്കൊപ്പം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ ദീപിക മൊണ്ടാലാണ്. ദിവ്യ ജ്യോതി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന എ.ന്‍ജി.ഒയുടെ ചീഫ് ഫംഗ്ഷണല്‍ ഓഫീസറാണ് ദീപിക. 2015-ല്‍ എന്‍.ജി.ഒയുടെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണിത്.

modi with deepika mondalആ ചിത്രമാണ് ഇന്ന് മോര്‍ഫ് ചെയ്തു പ്രധാനമന്ത്രി മോദിക്കൊപ്പം നിത അംബാനിയാണ് നില്‍ക്കുന്നത് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്.

നേരത്തെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയാണ് ഇതെന്ന രീതിയില്‍ ചിത്രം പ്രചരിച്ചിരുന്നു. അന്ന് പക്ഷെ എഡിറ്റ് ചെയ്ത ചിത്രമായിരുന്നില്ല. ദീപിക മൊണ്ടാലിന്റെ ചിത്രം തന്നെയാണ് പ്രീതി അദാനിയാണെന്ന രീതിയില്‍ പ്രചരിച്ചത്.

Content Highlights: fake image modi with nitha ambani