ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിൽ പ്രചരിക്കുന്നു ഒരു സന്ദേശമാണ് ചൂട്  തേങ്ങാവെള്ളം കാൻസറിന് പ്രതിവിധിയാണ് എന്നത്. ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. രാജേന്ദ്ര എ ബാദ്‌വെ പറഞ്ഞതായിട്ടാണ് മെസേജിൽ പറയുന്നത്. കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുള്ള കഴിവ്  തേങ്ങ ജ്യൂസ് പുറത്തു വിടുന്ന ആന്റി കാൻസർ പദാർത്ഥത്തിന് കഴിയുമെന്നും  തേങ്ങാവെള്ളത്തിൽ  അടങ്ങിയിട്ടുള്ള അമിനോ ആസിഡും പോളീഫീനോളും രക്തസമ്മർദം നിയന്ത്രിക്കുകയും ത്രോംബോസിസ് തടയുകയും രക്തയോട്ടം കൂട്ടുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നും പരാമർശിക്കുന്നുണ്ട്.

രണ്ടോ മൂന്നോ തേങ്ങാപൂളുകൾ ഒരു കപ്പിലെടുത്ത് അതിലേക്ക് ചൂട് വെള്ളം ഒഴിക്കുമ്പോൾ അത് ക്ഷാരഗുണമുള്ള വെള്ളമാവും. അത് എന്നും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മെസ്സേജിലുണ്ട്. 

അന്വേഷണം

ഈ സന്ദേശം 2019-ലാണ് ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയത്. വാട്ടസാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേർ ഷെയർ ചെയ്യ്തിട്ടുമുണ്ട്. കൂടുതൽ അന്വഷണത്തിൽ ഇതേ ഉള്ളടക്കമുള്ള പോസ്റ്റുകളും മെസ്സേജുകളും മറ്റു ഡോക്ടർമാരുടെ പേരിലും വന്നിട്ടുണ്ട് എന്ന് വ്യക്തമായി.

2019 മാർച്ച് 15-ന് മാർഗററ്റ്‌ദോഹർട്ടിബ്ലോഗ് എന്ന ബ്ലോഗിൽ ബെയ്ജിങ് ആർമി ജനറൽ ഹോസ്പിറ്റലിൽ പ്രൊഫ. ചേൻ ഹ്യൂറെൻ പറഞ്ഞതായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
https://margaretdoherty.blog/2019/03/15/hot-coconut-water-%F0%9F%A5%A5/

മൂന്നു വർഷം മുന്നേ റെഡ്ഡിറ്റിൽ വന്നിട്ടുള്ള ഒരു പോസ്റ്റിൽ ഇതേ മെസ്സേജ് ചേൻ ഹ്യൂറെൻ   തേങ്ങാവെള്ളത്തിനുപകരം പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് കാൻസറിന് പ്രതിവിധിയാണെന്ന് പറഞ്ഞതായിട്ടും നൽകിയിട്ടുണ്ട്.
https://www.reddit.com/r/theunkillnetwork/comments/9woocn/unkill_finds_cure_for_cancer/

ഇന്ത്യയിൽ 2019 ജനുവരി 13-ന് തമിഴ് ഭാഷയിലുള്ള ഒരു യൂട്യൂബ് വീഡിയോയിലും ഇതേ സന്ദേശം വന്നിട്ടുണ്ട്.
https://www.youtube.com/watch?v=FyAugTx2sIs

കൂടാതെ പാവയ്ക്ക ജ്യൂസിന് പകരം ചൂട് പൈനാപ്പിൾ ജ്യൂസ്/ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ മതി എന്നുള്ള മെസ്സേജുകളും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ മുൻ വർഷങ്ങളിൽ പങ്കുവച്ചതായി കാണാം.
https://ng.opera.news/ng/en/health/77c02cba59746fb719f933c6f620563a

യഥാർത്ഥത്തിൽ ഇപ്പോൾ പ്രചരിക്കുന്ന മെസ്സേജിൽ പറഞ്ഞിട്ടുള്ള പദാർത്ഥങ്ങൾ തേങ്ങയിൽ അടങ്ങിയിട്ടുള്ളവയാണ്. എങ്കിലും ചൂട്  തേങ്ങാവെള്ളത്തിന് ക്യാൻസർ  കോശങ്ങളെ നശിപ്പിക്കാൻ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ല. ഈ മെസ്സേജിലുള്ളതു പോലൊരു പ്രസ്താവന ഡോക്ടർ നടത്തിയിട്ടില്ലെന്ന പ്രസ് റിലീസ്, രണ്ട് വർഷം മുന്നേ 2019 മെയ് 16-ന് ടാറ്റാ ഹോസ്പിറ്റൽ പുറത്തുവിട്ടിരുന്നു.

ഉള്ളടക്കത്തിൽ ആദ്യം തേങ്ങാവെള്ളം എന്നാണ് പറയുന്നതെങ്കിലും പിന്നീട് അത് തേങ്ങ ജൂസ് എന്നാണ് ചിലയിടങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. അതിനാൽ ഉള്ളടക്കം തന്നെ പരസ്പരബന്ധമില്ലാത്ത തരത്തിലാണ്.

അതു പരാമർശിച്ച് 2019 മെയ് 17-ന് ദി ഹിന്ദുവും 18-ന് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും പോലുള്ള മാധ്യമങ്ങൾ അന്ന് വാർത്ത നൽകിയിരുന്നു.
https://www.thehindu.com/sci-tech/health/oncologists-warn-against-misleading-miracle-treatments-on-social-media/article27166030.ece
https://timesofindia.indiatimes.com/city/mumbai/hosp-denies-hot-coconut-water-a-cure-for-cancer/articleshow/69380368.cms
https://www.hindustantimes.com/mumbai-news/doc-didn-t-say-coconut-water-cures-cancer/story-WilJiWr9VES56tFxtOLMNM.html

വാസ്തവം

ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഉള്ളടക്കമാണ് ഈ സന്ദേശങ്ങളിലെല്ലാം ഉള്ളത്. ചൂട് തേങ്ങാവെള്ളത്തിന് കാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുകളില്ല. ഡോ. രാജേന്ദ്ര എ. ബദ്‌വെ അത്തരം ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അതിനാൽ ഇതൊരു വ്യാജസന്ദേശം ആണ്.

ഒപ്പം, മറ്റ് സന്ദേശങ്ങളിലുള്ള പ്രൊഫ. ചേൻ ഹ്യൂറെൻ ബെയ്ജിങ് ആർമി ജനറൽ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ ആണ്. ഓങ്കോളജിസ്റ്റ് അല്ലെന്നും കണ്ടെത്തി.
https://www.301hospital.com.cn/doctor/detail/2136.html

Content Highlights: Drinking hot coconut water would destroy cancer cells? | Fact Check