ന്ധ്ര പ്രദേശ് ശക്തമായ പേമാരിയും പ്രളയവും നേരിടുകയാണ്. ഇതുവരെ 6,000 കോടിയോളം രൂപയുടെ നാശനഷ്ടം നേരിട്ട സംസ്ഥാനം പ്രളയ ദുരിതാശ്വാസത്തിനായി 1,000 കോടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കനത്ത പേമാരിയിലും പ്രളയത്തിലും പെട്ട് 40 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തു. ഇതിനകം 69,616 പേരെയാണ് ദുരന്ത മേഖലകളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.  

milk

ആന്ധ്രയിലെ പ്രളയവും പേമാരിയും സംബന്ധിച്ച് അനവധി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നവംബർ 22-ന് ഡോ. റോയ് കള്ളിവയലിൽ എന്ന ട്വിറ്റർ പ്രൊഫൈലിൽനിന്ന് ആന്ധ്രയിലെ പ്രളയം സംബന്ധിക്കുന്ന ട്വീറ്റ് പ്രസിദ്ധീകരിച്ചിരുന്നു. 'ആന്ധ്രാപ്രദേശിൽ പ്രളയം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ട്വീറ്റിൽ കന്നുകാലികൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും ചേർത്തിരിക്കുന്നു. പ്രസ്തുത ദൃശ്യങ്ങളുടെ വാസ്തവം ഇവിടെ പരിശോധിക്കുന്നു.


അന്വേഷണം 

ഇൻവിഡ് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രസ്തുത ദൃശ്യങ്ങൾ ആന്ധ്രയിലെ പ്രളയം സംബന്ധിച്ചുള്ളതല്ല എന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ മെക്‌സിക്കോയിൽ കഴിഞ്ഞ വർഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പ്രളയത്തിന്റേതാണ്. മെക്‌സിക്കൻ വാർത്ത പോർട്ടലായ കോമോ സുസെഡിയോ (Como Sucedio) ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഹന്നാ' ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നയാറിത് (Nayarith) സംസഥാനത്തെ സകൾപാൻ (Zacualpan) നദി കരകവിഞ്ഞൊഴുകുകയും തീരത്തെ കന്നുകാലികൾ ഒഴുക്കിൽ പെട്ട് പോവുകയും ചെയ്തു. മെക്‌സിക്കൻ പത്രമായ ല ജൊർണാടയും  (La Journada) പ്രളയം സംബന്ധിക്കുന്ന വാർത്ത പ്രസ്തുത ദൃശ്യങ്ങളോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു 

വാർത്തയുടെ ലിങ്ക്: 
https://comosucedio.com/se-desborda-rio-zacualpan-en-nayarit-y-arrastra-ganado/ 

https://www.jornada.com.mx/ultimas/estados/2020/07/28/miles-de-afectados-tras-el-paso-de-hanna-5-muertos-4868.html 

ഇന്ത്യൻ മാധ്യമങ്ങളും മെക്‌സിക്കൻ പ്രളയവും അതുസംബന്ധിച്ച ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.  

https://timesofindia.indiatimes.com/videos/news/watch-several-cows-washed-away-in-floodwaters-in-mexico/videoshow/77695486.cms 

ഈ ദൃശ്യങ്ങൾ മുൻപും തെറ്റായ വിവരങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷം പ്രളയസമാനമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ, വയനാട്ടിൽ കന്നുകാലി ഫാം ഒഴുകി പോകുന്നു എന്ന തലക്കെട്ടോടെ പ്രസ്തുത ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. 

flood

ഇതോടൊപ്പം ഡൊമിനിക്കൻ റിപ്പബ്‌ളിക്കിൽ ഐസായ്സ് (Isaias) എന്ന കൊടുങ്കാറ്റ് വീശിയടിച്ചു എന്ന വാർത്തയോടൊപ്പം പ്രസ്തുത ദൃശ്യങ്ങൾ കഴിഞ്ഞ വർഷം ട്വിറ്ററിൽ പ്രചരിച്ചിരുന്നു. 


വാസ്തവം 

പ്രസ്തുത ദൃശ്യങ്ങൾ തെറ്റായ വിവരങ്ങളോടൊപ്പമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾക്ക്  ആന്ധ്രയിലെ പ്രളയവുമായി ഒരു ബന്ധവുമില്ല, അവ മെക്‌സിക്കോയിൽ 2020 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങളാണ്. പ്രസ്തുത ദൃശ്യങ്ങൾ മുൻപും തെറ്റായ വിവരങ്ങളോടൊപ്പം പ്രചരിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോഴും വയനാട്ടിൽ കന്നുകാലികൾ പേമാരിയിൽ ഒഴുകി പോയി എന്ന തലക്കെട്ടോടെ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതോടൊപ്പം  ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രളയം സംബന്ധിച്ച വാർത്തയോടൊപ്പം ഈ ദൃശ്യങ്ങൾ ചേർത്തിരുന്നു. അതിനാൽ ട്വീറ്റിലെ വിവരങ്ങൾ വാസ്തവവിരുദ്ധമാണ്. 

Content Highlights: Are the flood scenes in Andhra Pradesh real? | Fact Check