വൈദ്യുതിക്ഷാമം മറികടക്കുന്നതിന് ഡൽഹി സർക്കാറിനെ സഹായിക്കുവാൻ കൽക്കരി നൽകുക എന്ന തലക്കെട്ടുള്ള ഹിന്ദുസ്ഥാൻ പത്രത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്കും അപ്ലിക്കേഷനുമായി ഒരു സൈറ്റിന്റെ ലിങ്കും ചിത്രത്തിൽ നൽകിയിട്ടുണ്ട്.

 പ്രചരിക്കുന്ന ചിത്രം, ട്വീറ്റ്:
https://twitter.com/RenukaJain6/status/1447582715696476163/photo/1
https://twitter.com/Spoof_Junkey/status/1447495794811195392/pho-to/1

ഈ ചിത്രവും അതിന്റെ ഉള്ളടക്കവും യഥാർത്ഥമാണോ എന്ന് പരിശോധിക്കാം.

അന്വേഷണം 

ചിത്രത്തിന് പിന്നിലെ വാസ്തവം അറിയാൻ, ചിത്രം സൂം ചെയ്തു നോക്കിയപ്പോൾ 2021 ജൂലൈ 9-നിറങ്ങിയ ഹിന്ദുസ്ഥാൻ പത്രത്തിന്റെ ബീഹാർ എഡിഷനിലെ ആദ്യ പേജിന്റെ ചിത്രമാണെന്ന് കണ്ടെത്തി. ഇ പേപ്പറിൽ ഇത്തരം ഒരു ചിത്രം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോൾ ജൂലൈ 9-ന് ഇറങ്ങിയ പത്രത്തിന്റെ ആദ്യ പേജ്  പ്രചരിക്കുന്ന ചിത്രവുമായി കാണാൻ സാമ്യമുണ്ടെങ്കിലും, ഉള്ളടക്കം വ്യത്യസ്തമാണ്. മുഖ്യമന്ത്രി കോവിഡ്-19 കുടുംബ സാമ്പത്തിക സഹായ പദ്ധതിയുടെ പരസ്യമാണ്  ജൂലൈ ആദ്യ പേജിൽ.

ഡൽഹിയിൽ വൈദ്യുതി സംബന്ധമായ വാർത്ത വന്നത് ഒക്ടോബർ 9-നാണ്. അന്നു മുതലുള്ള തീയതികളിലോ പ്രചരിക്കുന്ന ചിത്രം ആദ്യമായി പങ്കുവയ്ക്കപ്പെട്ട തീയതിയിലെ (ഒക്ടോബർ 11) പത്രത്തിലോ ഇത്തരം ഒരു പരസ്യം വന്നിട്ടില്ല.

മാത്രമല്ല, ചിത്രത്തിൽ പറയുന്നതുപോലെയുള്ള ആവശ്യം അരവിന്ദ് കെജ്രിവാളോ, ആം ആദ്മി പാർട്ടിയോ, ഡൽഹി സർക്കാരോ അവരുടെ ഔദ്യോഗിക പേജുകളിൽ പരാമർശിച്ചിട്ടില്ല. ചിത്രത്തിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഡൽഹി ഗവൺമെന്റിന്റേത് ആണെങ്കിലും ചിത്രത്തിൽ പറഞ്ഞിട്ടുള്ളതുമായി  ബന്ധപ്പെട്ട ഒന്നും തന്നെ ആ സൈറ്റിലും ഇല്ല.

യഥാർത്ഥത്തിൽ കോവിഡ്-19 സംബന്ധിച്ച ഒരു പരസ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ ഉള്ളടക്കത്തിൽ മാറ്റങ്ങളോടെ പ്രചരിക്കുന്നത്.

Hindustan
 
ജൂലൈ 9-നിറങ്ങിയ ഹിന്ദുസ്ഥാൻ പത്രത്തിന്റെ പേജ് പ്രചരിക്കുന്ന ചിത്രത്തിന്റെ അടിയിൽ, വലത്തു വശത്തായി സറ്റയർ എന്നും നൽകിയിട്ടുണ്ട്. മാത്രമല്ല, ഹിന്ദുസ്ഥാൻ പത്രത്തിന്റെ പേജിനെ അപേക്ഷിച്ചു നീളം കുറവാണ് പ്രചരിക്കുന്ന ചിത്രത്തിന്. പകുതിയോളം വെട്ടി ചുരുക്കിയിട്ടാണ് പ്രചരിക്കുന്ന ചിത്രം ഇറക്കിയിട്ടുള്ളത്.

വാസ്തവം 

പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ഡൽഹി ഗവൺമെൻറ് ഇറക്കിയിട്ടുള്ള പരസ്യം അല്ല. ജൂലൈ 9-നിറങ്ങിയ ഹിന്ദുസ്ഥാൻ പത്രത്തിന്റെ ആദ്യ പേജിലെ പരസ്യം എഡിറ്റ് ചെയ്ത് ട്രോള് ആയിട്ട് ഉണ്ടാക്കിയ ചിത്രമാണ്. സറ്റയർ ആണെന്ന് ചിത്രത്തിൽ വ്യക്തമായിട്ട് നൽകിയിട്ടുമുണ്ട്.

Content Highlights: Altered Ad claims donate coal for Delhi government | Fact Check