ഫ്ഗാനിലെ സെൻട്രൽ ബാങ്ക് ഗവർണറുടേതെന്ന പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഓഫീസ് റൂമിൽ ലാപ്പ് ടോപ്പിനൊപ്പം ആയുധവും ടേബിളിന് മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.  ഒട്ടേറെപ്പേരാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി തന്നെയാണോ അഫ്ഗാൻ സെൻട്രൽ ബാങ്കായ ദ അഫ്ഗാനിസ്താൻ ബാങ്കിന്റെ(ഡി.എ.ബി.) ഗവർണർ എന്നാണ് പരിശോധിക്കുന്നത്.              

അന്വേഷണം

ഓഗസ്റ്റ് 23-നാണ് താലിബാന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഹാജി മുഹമ്മദ് ഇദ്രിസിനെ ഡി.എ.ബിയുടെ പുതിയ ഗവർണറായി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വടക്കൻ അഫ്ഗാനിസ്ഥാനിലെ ജോസ്ജൻ പ്രവിശ്യയിൽനിന്നുള്ള ഇദ്രിസ് താലിബാന്റെ സാമ്പത്തിക സമിതി തലവനാണെന്നാണ് ഔദ്യോഗിക വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചിട്ടുളളത്. 
https://web.archive.org/web/20210923052028/https://twitter.com/Zabehulah_M33/status/1429752224901746688?s=20

Idrisi
മുഹമ്മദ് ഇദ്രിസ്‌

കഴിഞ്ഞ ഓഗസ്റ്റ് 29-ന് മുഹമ്മദ് ഇദ്രിസിന്റെ അധ്യക്ഷതയിൽ രാജ്യത്തെ കൊമേഴ്ഷ്യൽ ബാങ്ക് തലവന്മാരുടെ യോഗം നടന്നിരുന്നു. യോഗത്തിന്റെ ചിത്രം സെൻട്രൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 
https://www.dab.gov.af/index.php/dab-leadership-holds-meeting-high-ranking-officials-commercial-ban-ks. 

ഇതിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഇദ്രിസിന്റെ മുഖം വ്യക്തമല്ല. തുടർന്ന് ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് സെപ്തംബർ ആറിന്  യോഗത്തിന്റെ കൂടുതൽ ചിത്രങ്ങൾ നൽകിയിരിക്കുന്നതായി കണ്ടു. 
https://web.archive.org/web/20210923053159/https%3A%2F%2Ftwitter.com%2FAFGCentralbank%2Fstatus%2F1434838627817857024%3Fs%3D20

വാസ്തവം

ഇദ്രിസിന്റേതെന്ന തരത്തിൽ ആയുധവുമായി ഓഫീസിലിരിക്കുന്ന ആളുടെ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവർത്തകനായ ജമീൽ ഫാറൂഖിയാണ്. പിന്നീട് ഇത് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പല സമൂഹമാധ്യമങ്ങളിലുമായി ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുമുണ്ട്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ ആയുധവുമായിരിക്കുന്ന വ്യക്തി അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്ക് ഗവർണർ അല്ല എന്നതാണ് വാസ്തവം.

Content Highlights: Afghan Central Bank Governor sitting in his office with AK 47 | Fact Check