രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ വിവർത്തകൻ ഇറങ്ങിപ്പോയി! വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ പരിഭാഷകൻ വേദിയിൽനിന്ന് ഇറങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം തർജമ ചെയ്യാൻ സാധിക്കാത്തത്തിനാലാണ് വിവർത്തകൻ ഇറങ്ങിപ്പോയതെന്നാണ് അവകാശവാദം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പശ്ചാതലത്തിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പങ്ക് വയ്ക്കുന്നത്. പ്രസ്തുത പ്രചാരണത്തിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.

https://twitter.com/BJP4India/status/1594692934150295553

അന്വേഷണം

24 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കീവേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, ഇക്കഴിഞ്ഞ നവംബർ 21-ന് ഗുജറാത്തിലെ സൂററ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്തി. ഭാരത് ജോഡോ യാത്ര സൂററ്റിൽ എത്തിയതുമായി ബന്ധപെട്ട് നടന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കവെയാണ് പ്രസ്തുത സംഭവം നടന്നത്.

തുടർന്നുള്ള പരിശോധനയിൽ, സമ്മേളനത്തിന്റെ പൂർണരൂപം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽനിന്ന് കണ്ടെത്തി. ഇതിന്റെ 38 -ാം മിനിറ്റിൽ, പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. പ്രസംഗത്തിനിടെ പരിഭാഷകൻ സദസ്സിലേക്ക് നോക്കുന്നതും രാഹുൽ ഗാന്ധിയോട് ഹിന്ദിയിൽ സംസാരിച്ചോളൂ എന്ന് പറയുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഉടൻതന്നെ രാഹുൽ ഗാന്ധി സദസ്സിനോട് ഹിന്ദിയിൽ തുടരട്ടെ എന്ന് ചോദിക്കുകയും ജനങ്ങൾ ആരവത്തോടെ സമ്മതിക്കുകയും ചെയ്തു. തുടർന്ന്, പരിഭാഷകൻ സദസ്സിനെ അഭിവാദ്യം ചെയ്ത് വേദി വിട്ട് ഇറങ്ങുകയായിരുന്നു.

സമ്മേളനത്തിന്റെ പൂർണ രൂപം: https://www.youtube.com/watch?v=ySdsIW0f-RI&ab_channel=IndianNationalCongress

ഈ സംഭവം ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസും ഹിന്ദി മാധ്യമമായ പ്രഭാത് ഖബറും റിപ്പോർട്ട് ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ ഹിന്ദിയിലുള്ള പ്രസംഗത്തിന് തർജ്ജമ ആവശ്യമില്ലെന്നും വിവർത്തനം പ്രസംഗത്തെ തടസപ്പെടുത്തുന്നുവെന്നും സദസിലുണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞു. ഇതേതുടർന്നാണ് പരിഭാഷകൻ പിൻവാങ്ങിയത് എന്നാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. സമാന വിവരങ്ങളാണ് പ്രഭാത് ഖബറും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

https://www.hindustantimes.com/videos/news/rahul-gandhi-stops-surat-rally-speech-midway-gujarati-translator-walks-off-here-s-why-101669105083798.html

https://www.prabhatkhabar.com/election/gujarat-assembly-elections/man-disrupted-rahul-gandhi-speech-in-surat-bharat-jodo-yatra-avd

കൂടാതെ, തെറ്റായ രീതിയിൽ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ, പ്രസംഗം വിവർത്തനം ചെയ്ത ഭാരത് സോളങ്കി രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് ഇദ്ദേഹം. അന്നത്തെ സംഭവം വിശദീകരിക്കുന്ന ഒരു വീഡിയോ ഭാരത് സോളങ്കി ട്വീറ്റ് ചെയ്തിരുന്നു. അങ്ങനെ, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.

https://twitter.com/BharatSolankee/status/1594713593697783808

വാസ്തവം

രാഹുൽ ഗാന്ധിയുടെ ഹിന്ദി പ്രസംഗം തർജമ ചെയ്യാൻ സാധിക്കാത്തതിനാൽ വിവർത്തകൻ പിന്മാറുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സദസ്സിലിരിക്കുന്ന ജനങ്ങളുടെ ആവശ്യപ്രകാരമാണ് പരിഭാഷകൻ പിന്മാറിയത്.

Content Highlights: Rahul Gandhi, Speach, Translator, Walked out, Gujarat, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented