ഹരിത കർമ്മസേനയുടെ സേവനം സൗജന്യമല്ല | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്

വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മസേനയ്ക്ക് ഫീസ് ഈടാക്കാനുള്ള അവകാശമില്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നുണ്ട്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും പ്രചാരണങ്ങളിൽ പറയുന്നു. സാധൂകരിക്കാനെന്നോണം വിവരാവകാശ രേഖയുടെ ഒരു ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.

എന്താണിതിന്റെ വാസ്തവമെന്ന് പരിശോധിക്കാം.

പ്രചരിക്കുന്ന ചിത്രം | കടപ്പാട്: www.facebook.com/20visionnews/posts/pfbid0W2t2FxaNFTJTztHoPVpRFC19zVLLfm9CRd4yFU6E6kd4Jpu361aEwf3dmbN2sFx5l)

അന്വേഷണം

ഹരിത കേരളം മിഷന്റെ ഉപമിഷനായി തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ സംരംഭമാണ് ഹരിത കർമ്മസേന. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുക, ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് വേണ്ട പ്രവർത്തങ്ങൾ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്. കൃത്യമായ ഇടവേളകളിൽ മാലിന്യം ശേഖരിച്ച്, തരംതിരിച്ച്, പുനരുപയോഗം സാധ്യമാക്കുക എന്നതാണ് ഇവരുടെ പ്രധാന കർത്തവ്യം. വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്നതിന് ഒരു നിശ്ചിത തുക കർമ്മസേനകൾ ഈടാക്കുന്നുണ്ട്. ഇത്തരത്തിൽ ഫീസ് ഈടാക്കാനുള്ള അവകാശം ഇവർക്കില്ല എന്നാണ് ഇപ്പോഴത്തെ പ്രചാരണം.

വാട്‌സാപ്പിൽ ലഭിച്ച സന്ദേശം | കടപ്പാട്: വാട്‌സാപ്പ്

എന്നാൽ, സന്ദേശത്തോടൊപ്പുള്ള വിവരാവകാശ രേഖ (ആർ.ടി.ഐ.) പരിശോധിച്ചാൽ പ്രചരിക്കുന്നതു പോലെയുള്ള ഒരു കാര്യവും അതിൽ പറയുന്നില്ല എന്ന് വ്യക്തമാകും. ഗ്രാമപഞ്ചായത്തിൽനിന്നു ലഭിക്കുന്ന സേവനങ്ങൾക്കായി ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകിയതിന്റെ രസീത് ഹാജരാക്കണമെന്ന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ ആർ.ടി.ഐ. അപേക്ഷ. എന്നാൽ, അത്തരത്തിലൊരു ഉത്തരവ് നിലവിലില്ല എന്നാണ് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇതിന് നൽകിയിട്ടുള്ള മറുപടി. ഇത് വളച്ചൊടിച്ചാണ് യൂസർ ഫീ നൽകേണ്ടതില്ല എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ഹരിത കർമ്മസേനയുടെ പ്രവർത്തനത്തെക്കുറിച്ചും ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ചും 'ഹരിത കർമ്മസേന പ്രവർത്തന മാർഗ്ഗരേഖ'യിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിത കർമ്മസേനയുടെ പ്രവർത്തനം. സർക്കാർ നിശ്ചയിച്ച പ്രകാരമാണ് മാലിന്യ ശേഖരണത്തിന് ജനങ്ങളിൽനിന്നു ഫീസ് ഈടാക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. നിശ്ചിത യൂസർ ഫീ അതാത് സ്ഥലത്തെ ഹരിത കർമ്മസേന തന്നെ നേരിട്ട് ശേഖരിച്ച് രസീത് നൽകേണ്ടതാണെന്നും മാർഗ്ഗ നിർദ്ദേശത്തിലുണ്ട്.

മാർഗ്ഗരേഖയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: https://go.lsgkerala.gov.in/files/go20200812_26710.pdf

2018-ലെ പ്രവർത്തന മാർഗ്ഗരേഖയിലും യൂസർ ഫീയെ കുറിച്ച് പറയുന്നുണ്ട്:

https://lsgkerala.gov.in/system/files/2021-07/haritha%20karmasena%20guidelines%20%281%29.pdf

തെറ്റായ വിവരങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ ശുചിത്വ മിഷൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്:

വാസ്തവം

വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഹരിത കർമ്മസേനക്ക് ഇനി മുതൽ ഫീസ് നൽകേണ്ടതില്ലെന്ന പ്രചാരണം തെറ്റാണ്. സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള തുകയാണ് ജനങ്ങളിൽനിന്ന് ഇവർ ഈടാക്കുന്നത്.

Content Highlights: Harita Karmasena, Fees, Not Free, Waste Management, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


02:45

ട്വീറ്റില്‍ കുടുങ്ങിയതോ, സ്വയം വഴിവെട്ടിയതോ! അനില്‍ ആന്റണി ഇനി എങ്ങോട്ട്?

Jan 25, 2023

Most Commented