പ്രചരിച്ച പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക് (https://www.facebook.com/permalink.php?story_fbid=pfbid0q5JqCn6r9PivEcNFN96Qc1UynJwmbREXv5FDnhQALSYr9nn6x3Yc14PJ2fhTRTtEl&id=106729384144406, https://www.facebook.com/muneer.ithilot/posts/pfbid02napcrC3keJUHNYx19KnX7HwXsokogixRX9kdYk77gJwz6mk7kWS4t6LH3xUz1WdFl)
ഇതരസംസ്ഥാനക്കാരായ കൊള്ളസംഘം കേരളത്തിലെത്തിയതായി പോലീസ് മുന്നറിയിപ്പ് എന്ന തരത്തില്‍ ഒരു സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. അത്തര്‍ വില്‍പ്പനയുടെ മറവില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണിവര്‍ മോഷണം നടത്തുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം നൂറ്റമ്പതോളം ബംഗാളികളാണ് ഇത്തരത്തിലെത്തിയതെന്നും മുന്നറിയിപ്പിലുണ്ട്.
ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
കൊള്ള സംഘം മോഷണം നടത്തുന്ന രീതി ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് പ്രസ്തുത സന്ദേശം. അത്തര്‍ വില്‍ക്കാനെന്ന ഭാവേന ഇവര്‍ വീടുകളിലെത്തും. ആദ്യം പലതരം അത്തറുകള്‍ വീട്ടുകാരെ മണപ്പിക്കും. പിന്നീടവരെ മയക്കുമരുന്ന് കലര്‍ത്തിയ അത്തര്‍ മണപ്പിച്ച് ബോധരഹിതരാക്കിയ ശേഷം മോഷണം നടത്തുമെന്നാണിതില്‍ പറയുന്നത്.

വാട്‌സാപ്പില്‍ ലഭിച്ച സന്ദേശം| കടപ്പാട്: വാട്‌സാപ്പ്
സാധാരണ ഗതിയില്‍ പോലീസിന്റെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റ് ചെയ്യാറുണ്ട്. പരിശോധനയില്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് ഔദ്യോഗിക പേജുകളിലൊന്നും പ്രസിദ്ധീകരിച്ചതായി കണ്ടില്ല.
ഇത്തരമൊരു ജാഗ്രത നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍, മുന്നറിയിപ്പില്‍ പറയുന്നത് പോലെയൊരു സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലാകാലങ്ങളായി ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം 2016 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്.
തുടര്‍ന്ന്, കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതിലൂടെ പ്രസ്തുത പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

വാസ്തവം
അത്തര്‍ വില്‍പനയുടെ മറവില്‍ ഇതരസംസ്ഥാനക്കാരായ കൊള്ളസംഘം വീടുകളില്‍ മോഷണം നടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്നപോലൊരു മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടില്ല.
Content Highlights: robbers acting as perfume merchants,fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..