400 വർഷത്തിലൊരിക്കൽ പൂക്കുന്ന പഗോഡ പുഷ്പം ! പ്രചാരണം വ്യാജം | Fact Check


By സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക് 

2 min read
Read later
Print
Share

.

ഒരു പൂവ് വിരിയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. വെറും പൂവല്ല, 400 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഒരു 'അപൂർവ്വ പുഷ്പം'. പഗോഡ പുഷ്പം, മഹാമേരു എന്നീ പേരുകളിലാണത്രെ ഇത് അറിയപ്പെടുന്നത്. മാത്രമല്ല, ടിബറ്റിലാണ് ഈ പൂവ് കാണപ്പെടുന്നതെന്ന് വീഡിയോക്കൊപ്പമുള്ള വിവരണത്തിലുണ്ട്. എന്താണ് ഇതിന്റെ വാസ്തവമെന്ന് അന്വേഷിക്കുന്നു.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ

അന്വേഷണം

സ്തൂപാകൃതിയിൽ തിങ്ങിനിൽക്കുന്ന ചെറു മഞ്ഞപ്പൂവുകൾ ഓരോന്നായി വിരിഞ്ഞു വരുന്നതിന്റെ ഒരു മനോഹര വീഡിയോയാണ് പ്രചരിക്കുന്നത്. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, സമാന വീഡിയോകൾ യൂട്യൂബിൽ കണ്ടെത്തി. ദൃശ്യങ്ങളിലുള്ളത് 'എരമ്യൂറസ്' എന്ന പുഷ്പമാണെന്നാണ് 2022 ഓഗസ്റ്റ് 15-ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ വിവരണത്തിൽ പറയുന്നത്. 'ഫോക്‌സ് ടെയിൽ ലില്ലി',' ഡെസേർട് കാൻഡിൽ' എന്നീ പേരുകൾ ഇതിനുണ്ടെന്നും വിവരണത്തിലുണ്ട്.

കിഴക്കൻ യൂറോപ്പ് മുതൽ ചൈന വരെയുള്ള മിതശീതോഷ്ണ മേഖലയിൽ കണ്ടുവരുന്ന പുഷ്പങ്ങളുടെ ഒരു ജനുസ്സാണ് എരമ്യൂറസ്. അമ്പതിലേറെ സസ്യ ഇനങ്ങൾ എരമ്യൂറസ് ജനുസ്സിലുണ്ട്.വിശദമായ പരിശോധനയിൽ, പ്രചരിക്കുന്ന വീഡിയോയിലുള്ളത് 'എരമ്യൂറസ് സ്റ്റെനോഫൈലസ്' എന്ന ഇനമാണെന്ന് വ്യക്തമായി. ഇറാനിൽ തദ്ദേശീയമായി കണ്ടുവരുന്ന ഈ സസ്യം എല്ലാ വർഷവും ജൂൺ- ജൂലൈ മാസങ്ങളിൽ പൂക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം:
https://plants.ces.ncsu.edu/plants/eremurus-stenophyllus-subsp-stenophyllus/
https://www.gardenia.net/plant/eremurus-stenophyllus
https://pfaf.org/User/Plant.aspx?LatinName=Eremurus+stenophyllus+aurantiacus
https://www.rhs.org.uk/plants/32120/eremurus-stenophyllus/details

ടിബറ്റിലും ഹിമാലയത്തിലും എരമ്യൂറസ് ജനുസ്സിൽപ്പെടുന്ന സസ്യങ്ങളുണ്ട്. 'എരമ്യൂറസ് ചിനെൻസിസ്' എന്ന സസ്യമാണ് ടിബറ്റിൽ തദ്ദേശീയമായി വളരുന്നത്. 'എരമ്യൂറസ് ഹിമാലയ്ക്കസ്' ആണ് ഹിമാലയത്തിൽ കാണപ്പെടുന്ന ഇനം.

എരമ്യൂറസ് ചിനെൻസിസ് (ഇടത്) എരമ്യൂറസ് ഹിമാലയ്ക്കസ് (വലത്) | കടപ്പാട്: https://powo.science.kew.org/taxon/534701-1, www.efloras.org/florataxon.aspx?flora_id=2&taxon_id=200027625

അതേസമയം, പഗോഡ പുഷ്പം എന്ന പേരിലറിയപ്പെടുന്ന പൂവ് യാഥാർത്ഥത്തിലുണ്ട്. കൃഷ്ണകിരീടം, ഹനുമാൻ കിരീടം, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ് എന്നീ പേരുകളിലാണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്. അത്തപ്പൂക്കളത്തിലെ സ്ഥിരസാന്നിധ്യമായ ഈ പുഷ്പം 400 വർഷത്തിലൊരിക്കലല്ല പൂക്കുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

പഗോഡ പുഷ്പം | കടപ്പാട്: https://upload.wikimedia.org/wikipedia/commons/c/c1/Papilio_clytia_by_Shagil_Kannur_08.jpg

മഹാമേരു അഥവാ പഗോഡ പുഷ്പം എന്ന അപൂർവ്വ പുഷ്പത്തിന്റേതെന്ന തരത്തിൽ മുൻപും നിരവധി ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിച്ച ചില പുഷ്പങ്ങളുടെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.

പഗോഡ പുഷ്പം എന്ന തരത്തിൽ മുൻപ് പ്രചരിച്ച ചിത്രങ്ങൾ

വാസ്തവം

400 വർഷത്തിലൊരിക്കൽ പൂക്കുന്ന പഗോഡ പുഷ്പത്തിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 'എരമ്യൂറസ് സ്റ്റെനോഫൈലസ്' എന്ന ഇനം പൂവ് വിരിയുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇറാനിൽ തദ്ദേശീയമായി കാണപ്പെടുന്ന ഈ പൂവ് എല്ലാ വർഷവും പൂക്കാറുണ്ട്.

Content Highlights: Pagoda Flower, Blooms once in 400 years, Tibet, Iran, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arrest

2 min

കർണാടക ബി.ജെ.പി. അധ്യക്ഷനെ കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്‌തോ? | Fact check 

May 30, 2023


scholarships

3 min

കലാമിന്റേയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചോ? | Fact Check

May 25, 2023


Flag

2 min

കർണാടകത്തിൽ പാകിസ്താന്റെ കൊടി ഉയർത്തിയെന്ന പ്രചാരണം വ്യാജം! | Fact Check

May 22, 2023

Most Commented