നേപ്പാൾ വിമാനപകടം: പ്രചാരണങ്ങളുടെ വാസ്തവമെന്ത്? | Fact Check


പ്രശാന്ത് എം.എസ്. / ഫാക്ട് ചെക്ക് ഡെസ്‌ക്

.

നേപ്പാളിൽ നടന്ന വിമാനാപകടത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പടെ 71 പേരാണ് കൊല്ലപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ ഇക്കഴിഞ്ഞ ജനുവരി 15-നായിരുന്നു അപകടം. നേപ്പാളിലെ യെതി എയർലൈൻസിന്റെ 9എൻഎഎൻസി എടിആർ 72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പിന്നാലെ, ഈ അപകടത്തിന്റേതെന്ന തരത്തിൽ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയും ചിത്രവുമാണ് വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

തീപിടിച്ച് തകർന്ന് വീഴുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ നേപ്പാളിൽ നിന്നുള്ളതല്ല

ചെറുവിമാനം താഴ്ന്ന് പറക്കുന്നതും ഇടയ്ക്ക് വച്ച് ഇതിന്റെ എഞ്ചിനിൽ തീപിടിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് മരക്കൂട്ടങ്ങൾക്കിടയിൽ ഇടിച്ചിറങ്ങി അഗ്‌നിഗോളമായിത്തീരുന്നതാണ് ദൃശ്യങ്ങളിൽ.

ഈ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ പറയുന്നത്- നേപ്പാളിലെ പൊഖാറ എയർപോർട്ടിന് സമീപം ഉണ്ടായ വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണിത്. പക്ഷി ഇടിച്ചതാകാം വിമാനത്തിന്റെ എഞ്ചിനിൽ തീ പടരാൻ കാരണം

എന്നാൽ, ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ പ്രസ്തുത ദൃശ്യങ്ങൾ നേപ്പാളിൽനിന്നല്ല. മറിച്ച്, റഷ്യയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. 2021 ഓഗസ്റ്റിലായിരുന്നു ഈ അപകടമുണ്ടായത്. യുണൈറ്റഡ് എയർക്രാഫ്റ്റ് എന്ന റഷ്യൻ കമ്പനി നിർമ്മിച്ച ll 112V എന്ന സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിലെ റാമിൻസ്‌കെയ് (Ramenskoye) എന്ന പട്ടണത്തിൽനിന്നു കുബിൻക(Kubinka) എന്ന പ്രദേശത്തേക്ക് പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയായിരുന്നു അപകടം. കുബിൻകയിൽ ലാന്റ് ചെയ്യാൻ പോകുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചാണിതുണ്ടായത്. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ അപകടത്തിൽ കൊല്ലപ്പെട്ടു.

അന്തർദേശീയ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്നത്.

https://www.mk.ru/incident/2021/08/17/vosstanovlena-posledovatelnost-sobytiy-v-krushenii-il112v-v-podmoskove.html
https://www.mk.ru/photo/gallery/25031-477197.html
https://www.youtube.com/watch?v=XgF1ww6qwKg&t=22s
https://news.myseldon.com/en/news/index/256410763
https://www.alamy.com/the-wreckage-of-a-dornier-aircraft-owned-by-private-firm-sita-air-is-seen-at-the-crash-site-in-kathmandu-september-28-2012-a-small-plane-crashed-shortly-after-takeoff-from-the-nepali-capital-of-kathmandu-on-friday-killing-19-people-including-seven-british-and-five-chinese-passengers-an-airline-official-said-reuternsavesh-chitrakar-nepal-tags-transport-disaster-image399592584.html

നേപ്പാൾ വിമാനാപകടത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം പഴയത്!

പൊഖാറ വിമാനാപകടത്തിന്റേതെന്ന തരത്തിൽ പല വാർത്താ മാധ്യമങ്ങളും പ്രസിദ്ധീകരിച്ച ചിത്രമാണിത്. എന്നാൽ, വിമാനാവശിഷ്ടങ്ങൾക്ക് സമീപം നിൽക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ഈ ചിത്രത്തിന് പൊഖാറ അപകടവുമായി ബന്ധമൊന്നുമില്ല. അതേസമയം, ഇത് നേപ്പാളിൽനിന്ന് തന്നെ ഉള്ളതാണ്. ഒരു പതിറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് മാത്രം.

നേപ്പാളിന്റെ തലസ്ഥാനമായ, കാഠ്മണ്ഡുവിൽ 2012 സെപ്റ്റംബറിൽ ഒരു വിമാനാപകടം നടന്നിരുന്നു. കാഠ്മണ്ഡു എയർപോർട്ടിൽനിന്നു പറന്നുയർന്ന സീത എയർലൈൻസിന്റെ വിമാനം, എയർപോർട്ടിന് സമീപമുള്ള 'മനോഹരാ' നദി തീരത്ത് തകർന്ന് വീണു. 19 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.

ഈ അപകടവുമായി ബന്ധപ്പെട്ട്, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങളിലൊന്നാണിത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ ഈ ചിത്രം നൽകിയാണ് അന്ന് അപകട വാർത്ത പ്രസിദ്ധീകരിച്ചത്. ഇതേ ചിത്രമാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.

https://www.ibtimes.co.uk/nepal-plane-crash-kathmandu-sita-air-dornier-388968
https://www.indiatoday.in/world/photo/nepal-plane-crash-19-killed-368317-2012-09-28/6
https://economictimes.indiatimes.com/nepal-plane-crash-kills-all-19-on-board/articleshow/16584393.cms?from=mdr

Content Highlights: Nepal Plane Crash, Viral Video, Fact Check


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented