നടരാജ് പെൻസിൽ പായ്ക്കിങ്‌ പാർട് ടൈം ജോലി വാഗ്ദാനം തട്ടിപ്പാണ് | Fact Check


ജിൻജു വേണുഗോപാൽ / ഫാക്ട് ചെക്ക് ഡെസ്‌ക്

ചിത്രം | കടപ്പാട്: ഫേസ്ബുക്ക് (www.facebook.com/groups/650472299070209/posts/1280239449426821/, www.facebook.com/groups/500400084611046/posts/841716323812752/)

പെൻസിൽ നിർമ്മാതാക്കളായ നടരാജ് കമ്പനി പാർട് ടൈം പെൻസിൽ പായ്ക്കിങ്‌ ജോലി നൽകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതുവഴി വീട്ടിലിരുന്ന് മുപ്പതിനായിരം രൂപ നേടാമെന്നാണ് വാഗ്ദാനം. വിശ്വാസ്യതക്കായി ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളിൽ നൽകിയിട്ടുണ്ട്.

പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ | കടപ്പാട്: ഫേസ്ബുക്ക് (www.facebook.com/groups/417985619173611/posts/913278959644272/, www.facebook.com/groups/612846285401860/posts/6182432658443167/ )

ഇതിനു പിന്നിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം.

അന്വേഷണം

പരിശോധനയിൽ സമാനമായ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തി. ഫേസ്ബുക്കിനും വാട്‌സാപ്പിനും പുറമേ കരിയർ നെറ്റ്വർക്കിങ്ങ് സൈറ്റായ ലിങ്ക്ഡ്ഇന്നിലും ഈ ജോലി അവസരം സംബന്ധിച്ച പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലിങ്കുകൾ:
https://www.linkedin.com/jobs/view/3232802898/?refId=GU0RNMvuRKSbZYdwk6V9hA%3D%3D

https://www.linkedin.com/posts/vinay-agarwal-00592a24a_natraj-pencil-job-homework-all-india-service-activity-7004339375404650496-fE4h?utm_source=share&utm_medium=member_desktop

സമാന സന്ദേശങ്ങൾ നിരവധി തവണ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്- https://www.facebook.com/groups/196403530782580

താത്പര്യമുള്ളവർക്ക് ബന്ധപ്പെടുന്നതിനായി മൊബൈൽ നമ്പറും പ്രചരിക്കുന്ന സന്ദേശങ്ങളിൽ നൽകിയിട്ടുണ്ട്. വ്യത്യസ്ത നമ്പറുകളാണ് പല പോസ്റ്റുകളിലുമുള്ളത്. ഈ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഒരു നമ്പറിൽ നിന്ന് മാത്രമാണ് പ്രതികരണം ലഭിച്ചത്. ഹിന്ദിയിലായിരുന്നു സംഭാഷണം.

ജോലി ലഭിക്കാൻ 650 രൂപ ഗൂഗിൾ പേയിലൂടെ അയച്ച് നൽകണം. ജോയിനിങ്ങ് കാർഡിനാണ് ഈ തുകയെന്നും പിന്നീടിത് തിരിച്ചു നൽകുമെന്നും പറഞ്ഞു. ഇതിനോടൊപ്പം ആധാർ കാർഡിൻറെ കോപ്പിയും സെൽഫി ഫോട്ടോയും ലൊക്കേഷനും വാട്‌സാപ്പ് ചെയ്യാനും അവർ ആവശ്യപ്പെട്ടു. സംസാരിച്ചതിൽനിന്ന് ഇത് തട്ടിപ്പാണെന്ന സംശയം ബലപ്പെട്ടു.

തുടർന്നുള്ള അന്വേഷണത്തിൽ, സമാന അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് കണ്ടെത്തി. ജോലി വാഗ്ദാനം തട്ടിപ്പാണോയെന്ന് അന്വേഷിച്ചു കൊണ്ട് ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്തതാണിത്.

https://www.linkedin.com/search/results/content/?keywords=Natraj%20Pencils%20fake&origin=GLOBAL_SEARCH_HEADER&sid=*_t

നടരാജ് പെൻസിലിന്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ പെൻസിൽസിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. ജോലി വാഗ്ദാന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു വീഡിയോ സൈറ്റിൽ നൽകിയിട്ടുണ്ട്. പെൻസിൽ ഉത്പാദനം, ബ്രാൻഡിങ്ങ്, പായ്ക്കിങ്ങ് തുടങ്ങിയ എല്ലാ പ്രക്രിയകളും യന്ത്രസഹായത്തോടെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജ തൊഴിലവസരം സംബന്ധിച്ച മുന്നറിപ്പ് കമ്പനി ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ തട്ടിപ്പിൽ വഞ്ചിതരായി വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മുന്നറിയിപ്പ് | കടപ്പാട്: നടരാജ് (www.facebook.com/NatarajPencils/posts/pfbid0nEitfJQBBNg5SDNhSpU6TDnMsLRjwXXNKeDSjVrWEFTcRUfKRzuD7GixBrb2eXBwl)

മുന്നറിയിപ്പ് വീഡിയോ: https://www.facebook.com/watch/?v=577958737008938

ഈ തട്ടിപ്പിനെതിരെ കോഴിക്കോട് സിറ്റി പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു.

കോഴിക്കോട് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്, 2022 നവംബർ 8 | കടപ്പാട്: www.facebook.com/kozhikodecitypolice/posts/pfbid02zGFJbkdf5s5Wt6XSeNS6ifz761NqbCi9qqTCp84WNhZntU1XnuoRgik2Jm8b6KiDl

വാസ്തവം

നടരാജ് പെൻസിൽ കമ്പനിയുടെ പേരിലുള്ള പാർട് ടൈം ജോലി വാഗ്ദാനം തട്ടിപ്പാണ്. ആധാർ വിവരങ്ങൾ ചോർത്തുകയും പണം തട്ടിക്കുകയും ചെയ്യുന്ന സംഘമാണിതിനു പിന്നിൽ. ഇത്തരം തട്ടിപ്പുകൾക്കിരയാകാതെ സൂക്ഷിക്കുക.

Content Highlights: Natraj Pencils, Packing Job, Part Time, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented