അറ്റ്‌ലാൻറിക്- പസഫിക്ക് സംഗമസ്ഥലത്തെ അത്ഭുതക്കാഴ്ച! വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക് 

.

അറ്റ്‌ലാന്റിക്- പസഫിക്ക് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തിന്റേതെന്ന തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുസമുദ്രങ്ങളും സംഗമസ്ഥാനത്ത് പരസ്പരം കൂടിക്കലരുന്നില്ല എന്നാണ് അവകാശവാദം. കടൽവെള്ളം തമ്മിൽ കലരാതെ രണ്ടു നിറങ്ങളിലായി വീഡിയോയിൽ കാണാനാകും. സമുദ്രങ്ങളിലെ ജലത്തിന്റെ സാന്ദ്രതയിലും താപനിലയിലുമുള്ള വ്യത്യാസമാണ് ഇതിന് കാരണമെന്നും പോസ്റ്റിലുണ്ട്. എന്താണ് വാസ്തവമെന്ന് പരിശോധിക്കാം.

https://www.facebook.com/100028282922857/videos/1295301994375848/

അന്വേഷണം

അമേരിക്കൻ വൻകരകളാൽ വേർതിരിക്കപ്പെട്ട സമുദ്രങ്ങളാണ് അറ്റ്‌ലാന്റിക്കും പസഫിക്കും. തെക്കേ അമേരിക്കൻ വൻകരയുടെ തെക്കേ അറ്റത്താണ് ഈ രണ്ട് സമുദ്രങ്ങളും സംഗമിക്കുന്നത്. സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ ദൃശ്യങ്ങൾക്ക് അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. മറ്റ് രണ്ടിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പസഫിക്ക് സമുദ്രത്തിലെ ബോഹായ് കടൽ, ഗൾഫ് ഓഫ് അലാസ്‌ക എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണിവ.

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീഷോട്ടുകൾ | കടപ്പാട്: www.facebook.com/reel/1295301994375848

പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗങ്ങളിലുള്ള മഞ്ഞയും ഇളം നിറത്തിലുമുള്ള വെള്ളം ഒരുമിച്ച് ചേരുന്ന ദൃശ്യങ്ങൾ ബോഹായ് കടലിൽ നിന്നുള്ളതാണ്. ചൈനയ്ക്കും കൊറിയക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മഞ്ഞക്കടലിന്റെ ഭാഗമാണ് ബോഹായ് കടൽ.

ചൈനയിലെ മഞ്ഞ നദിയായ ഹുആങ് ഹേയിൽ ജൂലൈ-ഒക്ടോബർ മാസങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. മഞ്ഞ നദിയിൽനിന്ന് പ്രളയ ജലത്തിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ചെളിയാണ് ഈ പ്രതിഭാസത്തിനു കാരണം. ഇത് വർഷാ വർഷങ്ങളിൽ സംഭവിക്കാറുണ്ട്. 2018-ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ പ്രതിഭാസമുണ്ടായിരുന്നു. ഹോങ്കോംഗിലെ പ്രശസ്തമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ടും ചെയ്തു. അന്നത്തെ മാധ്യമ വാർത്തകളിൽ ഉൾപ്പെടെ വന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

കടൽവെള്ളം കടുംനീല നിറത്തിലും പച്ച നിറത്തിലുമായി കാണുന്ന ദൃശ്യങ്ങൾ ഗൾഫ് ഓഫ് അലാസ്‌കയിൽ നിന്നുള്ളത്. യു.എസ്.എയുടെ ഭാഗമായ അലാസ്‌കയുടെയും കാനഡയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പസഫിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഗൾഫ് ഓഫ് അലാസ്‌ക. അലാസ്‌കയിലെ മഞ്ഞുപാളികൾ ഉരുകിയുണ്ടായ നദികൾ കൊണ്ടുവരുന്ന എക്കലുകളും മറ്റുമാണ് ഗൾഫ് ഓഫ് അലാസ്‌കയിൽ ഇത്തരമൊരു പ്രതിഭാസത്തിന് കാരണം.

സമുദ്രജലം പരസ്പരം ഇടകലരാതെ നിൽക്കുന്ന ഈ പ്രതിഭാസം സ്ഥായിയല്ല. കടലിലൂടെ ഇത്തരത്തിൽ സമുദ്രത്തിലെത്തുന്ന എക്കലും ചെളിയും ക്രമേണ ഇടകലരുന്നതോട ഈ പ്രതിഭാസം ഇല്ലാതാകും. അലാസ്‌കയിൽ വേനൽക്കാലത്താണ് ഇതെങ്കിൽ ചൈനയിൽ മഴക്കാലത്താണ് എന്നതാണ് വ്യത്യാസം.

വാസ്തവം

അറ്റലാന്റിക്-പസഫിക്ക് സമുദ്ര സംഗമത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൈനയോട് ചേർന്ന് കിടക്കുന്ന ബോഹായ് കടലിന്റെയും യു.എസ്.എയ്ക്കും കാനഡയ്ക്കും ഇടയിലുള്ള ഗൾഫ് ഓഫ് അലാസ്‌കയുടെയും ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Content Highlights: Atlantic ocean, Pacific, confluence, Marvel, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented