ലോകകപ്പ് വേദിയിൽ ഡ്രോണിലൂടെ ഫുട്‌ബോൾ ഡെലിവറി! വാസ്തവമെന്ത്? | Fact Check


സച്ചിൻ കുമാർ കെ. / ഫാക്ട് ചെക്ക് ഡെസ്‌ക്

FEATURE IMAGE COURTESY : www.actld.com

ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ഡ്രോണിലൂടെ പന്തുമായി വരുന്ന ഒരു വ്യക്തിയുടെ വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 'ലോകകപ്പ് മത്സരത്തിനായുള്ള പന്തുമായി ഗ്രൗണ്ടിലേക്ക് പറന്നിറങ്ങുന്ന സൗദി പൗരൻ' എന്ന വിവരണത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സൗദി അറേബ്യയുടെ പതാകയുമേന്തി ഡ്രോണിലൂടെ സ്റ്റേഡിയത്തിലേക്ക് ഒരാൾ വന്നിറങ്ങുന്നതും റഫറിയുടെ കൈയ്യിലേക്ക് ഫുട്‌ബോൾ നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വാസ്തവമെന്തെന്ന് പരിശോധിക്കുന്നു.

ഫേസ്ബുക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്

അന്വേഷണം

സെർച്ച് ടൂളുകളുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ, 'വൈറൽ വീഡിയോ' എന്ന യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ കണ്ടെത്തി. 2019-ൽ പ്രസിദ്ധീകരിച്ച വീഡിയോയാണിത്. ദൃശ്യങ്ങളിലെ സംഭവം നടന്നത് സൗദി അറേബ്യയിലാണെന്നാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ, സുൽത്താൻ ഹംദി എന്ന വ്യക്തി 2019 മെയ് മൂന്നിന് പ്രസ്തുത വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കിങ്സ് കപ്പ് എന്ന സൗദി അറേബ്യൻ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിന് വേണ്ടിയാണ് ഡ്രോണിലൂടെ പന്ത് കൊണ്ടുവന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. (സൗദി അറേബ്യയിലെ ഒരു ഓട്ടോമൊബൈൽ ജേണലിസ്റ്റും അവതാരകനുമാണ് സുൽത്താൻ ഹംദി.)

തുടർന്ന്, കിങ്സ് കപ്പ് 2019-ലെ ഫൈനൽ മത്സരത്തിന്റെ വീഡിയോ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ 3 മിനിറ്റ് 25 സെക്കന്റാവുമ്പോൾ മത്സരത്തിന്റെ കിക്കോഫിനായുള്ള പന്ത് ഡ്രോണിലൂടെ കൊണ്ടുവരുന്നത് കാണാം. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് ഈ വീഡിയോയിലുമുള്ളത്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോയ്ക്ക് ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.

വാസ്തവം

ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ബോളുമായി ഡ്രോണിലൂടെ വരുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ ഖത്തർ ലോകകപ്പിൽ നിന്നുള്ളതല്ല. സൗദി അറേബ്യയിലെ കിങ്സ് കപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന് വേണ്ടിയുള്ള പന്താണ് ഡ്രോണിലൂടെ എത്തിച്ചത്. മെയ് മാസം രണ്ടാം തീയതിയാണ് 2019-ലെ കിങ്സ് കപ്പ് ഫൈനൽ നടന്നത്.

Content Highlights: Fifa world cup 2022, qatar, Football, Drone, Stadium, Fact Check

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented