പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് | കടപ്പാട്: ഫേസ്ബുക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചു എന്ന തരത്തിൽ വിവാദം ഉയർന്നിരുന്നു . ഇതിന് പിറകെ മുഖ്യമന്ത്രി കുരിശിന് മുന്നിൽ തൊഴുതു നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിണറായി വിജയന് മറ്റ് മതവിശ്വാസങ്ങളെ ബഹുമാനിക്കാനറിയാം എന്ന തരത്തിലാണ് ഈ പ്രചാരണങ്ങൾ.
പ്രചരിക്കുന്ന പോസ്റ്റുകളിലെ വാദം - ''ഇപ്പോ എങ്ങനെ ഇരിക്കുന്നു... ഗുരുദേവനും, ഗുരുവായൂരപ്പനും, അയ്യപ്പനുമൊക്കെ മാത്രമേ മൂപ്പർക്ക് പ്രശ്നമുള്ളൂ...''
വാസ്തവം പരിശോധിക്കാം.
അന്വേഷണം
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന എസ്.എൻ. കോളേജ് ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. പരിപാടിയുടെ ഭാഗമായി സ്തുതി ആലപിക്കുന്ന സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റു നിന്നില്ല. എഴുന്നേൽക്കാനൊരുങ്ങിയ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എയെ അദ്ദേഹം തടയുകയും ചെയ്തു. ഇത് ഏറെ വിവദങ്ങൾക്കാണ് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായത്.
എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ 2021-ൽ പകർത്തിയതാണ്. 2021 ജൂലൈ 12-ന് കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കുന്നതിന്റേതാണ് ഈ ചിത്രം. ഇത് ക്രോപ് ചെയ്തെടുത്താണ് തെറ്റായ വാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.

ഇതിനു മുൻപും തെറ്റായ അവകാശവാദത്തോടെ ഈ ചിത്രം പ്രചരിച്ചിട്ടുണ്ട്. 2022 ഒക്റ്റോബർ 13-ന് മാതൃഭൂമി ഇത് ഫാക്ട് ചെക്ക് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
വാസ്തവം
ശ്രീനാരായണ ഗുരുവിനെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കുരിശിനെ വണങ്ങുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. 2021 ജൂലൈ 12-ന് കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കുന്ന ചിത്രമാണ് ക്രോപ് ചെയ്ത് തെറ്റായ വാദങ്ങളോടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Content Highlights: Chief Minister, Pinarayi Vijayan, Guru, Cross, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..