തൃക്കാക്കര: സൊസൈറ്റി ഫോര്‍ കംപാഷന്‍ ആന്റ് പീസിന്റെ ആഭിമുഖ്യത്തില്‍ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ വച്ച് അക്രമരാഹിത്യദിനം ആഘോഷിച്ചു.

തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പോള്‍ മേച്ചേരി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ആന്‍സിറ്റ സമാധാന ദീപം തെളിച്ചു. സ്‌കാപ് പ്രസിഡന്റ് പി.എസ്. ജോര്‍ജ്, ജലീല്‍ താനത്ത്, സി.ലിസ്സി, പി.വി. ഹംസ, പുഷ്പരാജ്, റീന സി. എ., കുമാരി അശ്വതി സുനില്‍ എന്നിവര്‍ സമാധാന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സി.റാണി മരിയ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.