വൈപ്പിന്‍: പുതുവൈപ്പിന്‍ ഐഒസി , എല്‍പിജി പ്ലാന്റിനെതിരെ നടന്നു വരുന്ന സമരത്തില്‍ പങ്കെടുത്ത കുട്ടികളെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടെക്റ്റ് ടീം കേരളയുടെ ഏറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടു.

കുട്ടികളെയും,സ്ത്രീകളെയും,വഴിപോക്കരെയും മര്‍ദ്ദിക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് സമീപനം യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി റ്റി ജില്ലാ ഘടകം വിലയിരുത്തി.

കുട്ടികളെ പോലീസ് സേനയോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ പോലീസ് കേഡറ്റ് പോലുള്ള വിഭാഗങ്ങള്‍ രൂപീകരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് തന്നെ, കുട്ടികളോട് പോലീസ് സേന ഇങ്ങനെ പെരുമാറിയത് തികച്ചും അപലപനീയമാണെന്നും, ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും, കുറ്റക്കാരായവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാവണമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം, സര്‍ക്കാരിനോട് ആവശ്യപ്പെട്ടു