കോലഞ്ചേരി: താംബൂലപ്രശ്‌ന വിധിപ്രകാരം മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മച്ചിടല്‍, പ്രദക്ഷിണവഴി കല്ലുവിരിക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, തുടങ്ങിയ പ്രവൃത്തികള്‍ക്ക് ക്ഷേത്രം രക്ഷാധികാരി എം.ആര്‍ ശിവശങ്കരന്‍ നായര്‍ ശ്രീ. ജോഷി പി. ആറിന് ആദ്യ കൂപ്പണ്‍ നല്‍കിക്കൊണ്ട് വിജയദശമി നാളില്‍ തുടക്കം കുറിച്ചു.

 ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീ. പരമേശ്വരന്‍ നമ്പൂതിരി ആശിര്‍വ്വാദം നടത്തി. ദേവസ്വം സെക്രട്ടറി സി.കെ വിനോദ് ചാമ്പാറയില്‍, ക്ഷേത്ര സംരക്ഷണ സമിതി സെകട്ടറി എന്‍.എം. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.