തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ- വൈക്കം റോഡില്‍ തൃപ്പൂണിത്തുറ മുതല്‍ പൂത്തോട്ട വരെ റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചു കേരള കോണ്‍ഗ്രസ് എം തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി.

 കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു് നടക്കാവ് ജംഗ്ഷനിലാണ് ശയനപ്രദക്ഷിണം നടത്തിയത് .

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജില്‍സ് പെരിയപ്പുറം, സര്‍ഗവേദി സംസ്ഥാന കണ്‍വീനര്‍ വിപിന്‍ പുളിമൂട്ടില്‍ ,യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് സിജോ അറക്കതാഴത്ത് , തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സുഫിന് കൂളിയാടന്‍, ഉദയംപേരൂര്‍ മണ്ഡലം പ്രസിഡന്റ് ജോസ് അരക്കത്താഴത്ത് എന്നിവരാണ് നൂറു മീറ്ററോളം റോഡില്‍ ശയനപ്രദിക്ഷണം നടത്തിയത് .

നേരത്തേ , ഉദയംപേരൂര്‍ വലിയകുളത്തു നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നടക്കാവില്‍ എത്തിയത് ഇതിനു ശേഷം ശയനപ്രദിക്ഷണ സമരത്തിന്റെ ഉത്ഘാടനം കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി ജോഷി നിര്‍വഹിച്ചു ,തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്‍ കളിയാവുങ്കല്‍ ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മാത്യു പി തോമസ് ,നിയോജക മണ്ഡലം സെക്രട്ടറി ചെറിയാന്‍ ആലുങ്കല്‍ ,ജില്ലാ കമ്മറ്റി അംഗം ബാബു കോട്ടൂര്‍ , നിയോജക മണ്ഡലം സെക്രട്ടറി ജോര്‍ജ് കോട്ടൂര്‍ ,ഉദയംപേരൂര്‍ മണ്ഡലം സെക്രട്ടറി ഷാജി മാളിയം വീട്ടില്‍ ,ബെന്നി പാട്ടത്തില്‍ , എന്നിവര്‍ പ്രസംഗിച്ചു.

 പുതിയകാവ് മുതല്‍ നടക്കാവ് ജംഗ്ഷന്‍വരെ വലിയ കുഴികള്‍ ആണ് റോഡില്‍ ഉള്ളത് കുഴികളില്‍ചാടി വാഹനങ്ങള്‍ സാവധാനത്തില്‍ സഞ്ചരിക്കുന്നത് മൂലം ഗതാഗത കുരുക്കും രൂക്ഷമാണ് റോഡിലെ കുഴികളുടെ ആഴമറിയാതെ രാത്രിയും പകലും ഭേദമന്യേ ഇരുചക്ര വാഹന അപകടങ്ങളും നിത്യ സംഭവമാണ് റോഡ് കുണ്ടും, കുഴികളും നിറഞ് സഞ്ചാര യോഗ്യമല്ലാതായിട്ടും അധികൃതര്‍ അവഗണന തുടരുകയാണ് . ഇതില്‍ പ്രതിക്ഷേധിച്ചാണ് ശയന പ്രദിക്ഷണം നടത്തിയത്.