കൊച്ചി: മൂന്നു വര്ഷത്തിനുള്ളില് കേരളത്തിലെ എല്ലാ ക്ലാസ്മുറികളും കംപ്യൂട്ടര് അധിഷ്ഠിത ആധുനികീകരണം നടത്തുമെന്ന്  മന്ത്രി തോമസ് ഐസക്. നാളത്തെ ലോകം വിജ്ഞാനാധിഷ്ഠിതമാണ്. ഒരു സമൂഹം ഏതു തരത്തില് മുന്നേറും എന്നത് വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

        പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‌പ്പെടുത്തിയ വിദ്യാധനം, വിദ്യാലക്ഷ്മി പദ്ധതികള് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട എല്ലാ വ്യവസായികളുടെയും വിജയത്തിന് ആധാരം വിജ്ഞാനമാണ്. ദിവസ വേതന അടിസ്ഥാനത്തില് അധ്യാപകര് ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള പദ്ധതികള് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി പുതിയ അധ്യാപക തസ്തികകള് സൃഷ്ടിക്കും. വിദ്യാഭ്യാസ മേഖലയില്‌ െപ്രാഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വലിയ ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈവിധ്യമായ ഈ പദ്ധതികള് കുട്ടികളുടെ വിദ്യാഭ്യാസത്തെ പുരോഗതിയിലെത്തിക്കും. കേരളം ഇന്നോളം നേടിയിട്ടുള്ള വളര്ച്ചയുടെ അടിസ്ഥാനം വിജ്ഞാനമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് അടക്കം ജോലിസാധ്യത കണ്ടെത്താന് മലയാളിയെ പ്രാപ്തരാക്കിയത് വിദ്യാഭ്യാസമാണ്. കേരളം മാനവ വിഭവശേഷിയില് ഇതുവരെ നടത്തിയ ഇടപെടലിന്റെ ഫലമാണ് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രൊഫ. കെ.വി. തോമസ് എം.പി. സ്വാഗതം പറഞ്ഞു. കൊച്ചി കോര്പ്പറേഷന് മേയര് സൗമിനി ജെയിന് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എം.എല്.എ. സംസാരിച്ചു.

  സംസ്ഥാന സര്ക്കാര്, എയ്ഡഡ് സ്‌കൂളുകളില് കേരള സിലിബസില് പഠിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാര്ഥികള്ക്ക് വിദ്യാധനം സ്‌കോളര്ഷിപ്പ് മന്ത്രി വിതരണം ചെയ്തു. പഠനത്തില് പ്രഗത്ഭരായ നിര്ധനരായ കുട്ടികളുടെ  പഠനച്ചെലവ് ഏറ്റെടുക്കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.