കൊച്ചി: 'ജലമെട്രോ'യുടെ ഭാഗമായി കൊച്ചിയില് നിര്മിക്കുന്ന മറീനയില് 150 ബോട്ടുകള്ക്കുള്ള സൗകര്യങ്ങളുണ്ടാകും. നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് സര്വീസ് നടത്തുന്ന ബോട്ടുകള്ക്കായി ജെട്ടിയും ഇതോടൊപ്പം നിര്മിക്കും.  മറൈന്‌ഡ്രൈവിലാണ് മറീനയും ബോട്ടുജെട്ടിയും നിര്മിക്കുന്നത്. ഇതിന്റെ നിര്മാണത്തിനായി കൊച്ചി മെട്രോ റെയില് ലിമിറ്റഡും (കെ.എം.ആര്.എല്.) ജി.സി.ഡി.എ.യും ധാരണാപത്രം ഒപ്പിട്ടു. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടുജെട്ടി മറൈന്‌ഡ്രൈവില് നിര്മിക്കുന്നതിനായി സംസ്ഥാന സര്ക്കാര് 4.50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജി.സി.ഡി.എ. ചെയര്മാന് സി.എന്. മോഹനന് പറഞ്ഞു.  നിര്മാണത്തിനുള്ള ഭൂമി കെ.എം.ആര്.എല്ലിന് കൈമാറും. സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ജലമെട്രോയുടെ ഭാഗമായി 38 ബോട്ടുജെട്ടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് കെ.എം.ആര്.എല്. മാനേജിങ് ഡയറക്ടര് ഏലിയാസ് ജോര്ജ് പറഞ്ഞു. ഇതില് ആദ്യത്തേതാണ് മറൈന് ഡ്രൈവില് നിര്മിക്കുന്നത്.  നഗരത്തെയും സമീപത്തെ പഞ്ചായത്തുകളെയുമെല്ലാം ബന്ധിപ്പിക്കാന് 78 അത്യാധുനിക ബോട്ടുകളുണ്ടാകും. 2021 ഓടെ പദ്ധതി പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ബോട്ടുകള് 2018 അവസാനത്തോടെ കൊച്ചിയിലെത്തും. 
 16 റൂട്ടുകളിലേക്കാണ് ബോട്ട്‌സര്വീസ് ആസൂത്രണം ചെയ്യുന്നത്. 10 ദ്വീപുകള്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആകെ 76 കിലോമീറ്റര് ദൂരം ജലമെട്രോ വഴി ബന്ധിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടുജെട്ടികളില്‍ നിന്നും തിരിച്ചുമുള്ള യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് ബസുകള് ഉള്‌പ്പെടെ ഫീഡര് സര്വീസുകളുമുണ്ടാകും. ബോട്ടുജെട്ടികള്ക്ക് അനുബന്ധമായും സൗകര്യങ്ങളൊരുക്കും. പദ്ധതി നടത്തിപ്പിനായി ഒരു ഉന്നതാധികാര സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങളില് ഇവര് അന്തിമ ധാരണയിലെത്തും. 

കെ.എം.ആര്.എല്. ജനറല് മാനേജര് കൊനെയ്‌ന് ഖാനും ജി.സി.ഡി.എ. സെക്രട്ടറി എം.സി. ജോസഫും ധാരണാപത്രത്തില് ഒപ്പിട്ടു.