വരാപ്പുഴ : കോട്ടുവള്ളിയിൽ സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കാക്കനാട് ഗ്യാസ് ഏജൻസിയിൽ ജോലിനോക്കുന്ന 45-കാരനാണ് അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്.

ഇയാൾ കോട്ടുവള്ളി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ താമസിക്കുന്നയാളാണ്.

സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരിൽ മൂന്നുപേർ കൂനമ്മാവ് സെയ്ന്റ് ട്രീസാസ് മഠത്തിലുള്ള സിസ്റ്റർമാരാണ്‌. കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.