വരാപ്പുഴ : കടമക്കുടി പഞ്ചായത്ത് നാലാം വാർഡിൽ കരിക്കാട്ടുതുരുത്തിൽ നിർമിച്ച ഐലൻഡ്‌ ആർട്‌സ് ക്ലബ്ബ് റോഡ് തുറന്നുകൊടുത്തു. എസ്. ശർമ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, വൈസ് പ്രസിഡന്റ് സിന്ധു ഷെൽജു, ടി.കെ. വിജയൻ, മേരി ആഗ്നസ്, ലീന ബാലൻ, പി.കെ. കരുണാകരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. എട്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.