വൈപ്പിന്‍: ഐ.ഒ.സിയുടെ എല്‍.പി.ജി. സംഭരണി ജനവാസമേഖലയായ പുതുവൈപ്പിനില്‍ സ്ഥാപിക്കുന്നതിനെതിരായ സമരം വീണ്ടും ശക്തി പ്രാപിക്കുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് സമരപരിപാടികള്‍ ശക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് ഐ.ഒ.സി. വളപ്പിനു ചുറ്റും ‘ജീവന്‍രക്ഷാ വലയം’ തീര്‍ക്കും. തുടര്‍ന്ന് ഐക്യദാർഢ്യ സമ്മേളനവും നടക്കും.