വൈപ്പിന്: ബിയർ പാർലറിന്റെ ചില്ല്‌ അടിച്ചുതകർക്കുകയും മാനേജരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ‘അച്ചാർ സുമേഷ്’ എന്നു വിളിക്കുന്ന നായരമ്പലം അഞ്ചലശ്ശേരി സുമേഷ് (39) ആണ് അറസ്റ്റിലായത്.

ഈ മാസം 14-ന്‌ രാത്രിയിൽ നായരമ്പലത്തെ ബിയർ-വൈൻ പാർലറിലായിരുന്നു ആക്രമണം ഉണ്ടായത്. ബിയർ കടം ചോദിച്ചിട്ട് നൽകാത്തതിനെ ചൊല്ലിയായിരുന്നു അക്രമം. മാനേജർ വേണു (60) വിനെ ആക്രമിക്കുകയും പാർലറിന്റെ ചില്ല് തകർക്കുകയുമായിരുന്നെന്ന് ഞാറയ്ക്കൽ എസ്.ഐ. പി.കെ. മോഹിത് പറഞ്ഞു.