വൈപ്പിന്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഞാറക്കല്‍ ലേബര്‍കോര്‍ണറില്‍ കൂട്ട ധര്‍ണ നടത്തി. കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.എ. ദാസന്‍ അധ്യക്ഷനായി. രാജു കല്ലുമഠത്തില്‍, കെ.എം. ദിനേശന്‍, എ.എ. സുരേഷ്ബാബു, ഷാജി പുത്തലത്ത്, കെ.ബി. ഗോപാലകൃഷ്ണന്‍, പി.പി. സബീഷ്, എന്‍. എസ്. രാജു, എന്‍.എ. ജയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയ പണിമുടക്കിന് പിന്തുണയുമായി പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈപ്പിന്‍ ബ്ലോക്ക് കമ്മിറ്റി പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു.