തൃപ്പൂണിത്തുറ: മസ്തിഷ്കത്തിൽ ധമനിവീക്കം ബാധിച്ച യുവാവ് ചികിത്സയ്ക്ക് കനിവ് തേടുന്നു. ഉദയംപേരൂർ മണ്ണുവില്ലിൽ പദ്മകുമാറിന്റെയും രേണുകയുടെയും മകൻ വിഷ്ണു (21) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 13 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ വിഷ്ണുവിന്റെ അസുഖം ഭേദമാകൂ. എന്നാൽ ഇത്രയും പണം കണ്ടെത്താൻ ഇൗ കുടുംബത്തിന് പ്രാപ്തിയില്ല.

ഉദയംപേരൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ചികിത്സാ സഹായ നിധി രൂപവത്കരിച്ചു. വിജയ ബാങ്ക് പുതിയകാവ് ശാഖയിൽ 204701011001683 നമ്പറായി അക്കൗണ്ടും തുറന്നു. ഐ.എഫ്.എസ്. കോഡ് VIJB0002047.