തൃപ്പൂണിത്തുറ : കോണത്തുപുഴ ശുചീകരണത്തിന്റെ ഭാഗമായി പുഴയിൽനിന്ന്‌ വാരി കരയിൽ കൂട്ടിയിരുന്ന പായൽ കഴിഞ്ഞദിവസത്തെ മഴയിൽ പുഴയിലേക്കുതന്നെ ഒലിച്ചിറങ്ങി.

20 ലക്ഷം രൂപ മുടക്കിയാണ് കരിങ്ങാച്ചിറ മുതൽ എരൂർ ഭാഗത്തേയ്ക്ക് പുഴ ശുചീകരണം തുടങ്ങിയത്. ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കരാറുകാരന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് പായൽ വീണ്ടും പുഴയിലേക്ക്‌ എത്താൻ കാരണമെന്നും ഇത് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും 'ട്രൂറ' ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പറഞ്ഞു.

ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ ജില്ലാ കളക്ടറും അഞ്ചുലക്ഷം രൂപ തൃപ്പൂണിത്തുറ നഗരസഭയും നൽകിയതുൾപ്പെടെ 20 ലക്ഷം രൂപയുടെ ശുചീകരണ പ്രവൃത്തികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ചെയ്തത്.