തൃപ്പൂണിത്തുറ : പാവംകുളങ്ങര ഹൈലാൻഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് സ്മാർട്ട്‌ഫോൺ നൽകി.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

എം. സ്വരാജ് എം.എൽ.എ. ഉപഹാരം നൽകി. വാർഡ് കൗൺസിലർ വി.പി. ഷെബിൻ, കല സുധാകരൻ, ക്ലബ്ബ്‌ സെക്രട്ടറി കെ.എൻ. വൈശാഖ്, പ്രസിഡന്റ് വി.എസ്. ‌സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.