തൃപ്പൂണിത്തുറ : നഗരസഭാ പരിധിയിൽ മൂന്ന് അങ്കണവാടികൾക്ക് ഒരുലക്ഷം രൂപ വീതം വിലയുള്ള ഫർണിച്ചർ ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ പാലസ് സിറ്റി നൽകി. എം. സ്വരാജ് എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. ലയൺസ്‌ ഡിസ്ട്രിക്ട് 318 സി ഗവർണർ ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു.

ഡിസ്ട്രിക്ട് ട്രഷറർ കെ.ബി. ഷൈൻ കുമാർ, പാലസ് സിറ്റി പ്രസിഡന്റ് സുരേഷ് മേമന, സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.