തൃപ്പൂണിത്തുറ: മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഉദയംപേരൂരിൽ നടന്ന പ്രകടനം ഗ്രാമത്തെ ചുവപ്പണിയിച്ചു. ആമേട ഭാഗത്തുനിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. എസ്.എൻ.ഡി.പി. സ്കൂളിനു സമീപം ടി.കെ. തങ്കപ്പൻ നഗറിൽ നടന്ന പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് എം.എൽ.എ. അധ്യക്ഷനായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എം. സ്വരാജ് എം.എൽ.എ., ടി.സി. ഷിബു, യൂണിയൻ ജില്ലാ സെക്രട്ടി കെ.സി. രാജീവ്, മുളന്തുരുത്തി ഏരിയാ പ്രസിഡന്റ് പി.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളന ലോഗോ തയ്യാറാക്കിയ ബിനുരാജ് കലാപീഠം, സമ്മേളന വേദി ഒരുക്കിയ ഒ.വി. അശോകൻ, സി.പി. രാജൻ, ഹരി പരസ്യകല എന്നിവർക്ക് എം. സ്വരാജ് എം.എൽ.എ. ഉപഹാരം നൽകി. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തെക്കൻ പറവൂർ സി.ഡി. അശോകൻ നഗറിൽ (യോഗേശ്വര ഓഡിറ്റോറിയം) എസ്. ശർമ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.