തൃക്കാക്കര : ഈച്ചമുക്ക്, ക്വാർട്ടേഴ്‌സ് പരിസരം, രാമകൃഷ്ണ നഗർ, മാരിയമ്മൻ കോവിൽ പരിസരം, ആനമുക്ക്, ശ്രീകൃഷ്ണ ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചോറ്റാനിക്കര : കെ.ആർ. ബാലചന്ദ്രൻ റോഡ്, തിരുവാങ്കുളം ശിവക്ഷേത്ര പരിസരം, ലാൽബഹാദൂർ ശാസ്ത്രി റോഡ് എന്നിവിടങ്ങളിൽ ബുധനാഴ്ച 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മാസ്ക് വിതരണവും ബോധവത്കരണവും
പനങ്ങാട് : മുണ്ടേംമ്പിള്ളി റസിഡൻറ്സ് അസോസിയേഷൻ നടത്തിയ മാസ്ക് വിതരണവും ബോധവത്കരണവും ഡോ. ആർ.ഗോവിന്ദ ഷേണായി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.കെ.ശ്രീധരൻ, സെക്രട്ടറി എൻ.എസ്. തുളസീധരൻ,ഡോ.ടി.പി.ബാബു, കെ.എം.മീതിയൻ, വി.എം.രഘുപതി,ജെലിൻ എന്നിവർ സംസാരിച്ചു.