തൃക്കാക്കര നഗരസഭ| Screengrab Mathrubhumi News
കൊച്ചി: തൃക്കാക്കര നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തില്‍നിന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്)യെ നഗരസഭ ഒഴിവാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത സംബന്ധിച്ച് വിശദീകരണവുമായി സൊസൈറ്റി. തങ്ങളുടെ വീഴ്ചയോ അലംഭാവമോ അല്ല പദ്ധതി വൈകാന്‍ ഇടയാക്കിയതെന്നും ഡിപിആര്‍ തയ്യാറാക്കുന്നതില്‍ യുഎല്‍സിസിഎസിന്റെ ഭാഗത്തുനിന്നു വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്നും സൊസൈറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
റവന്യൂഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ ആ വകുപ്പ് അനുമതി നല്‍കിയിട്ടില്ല. ആ സാഹചര്യത്തില്‍ നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ മാത്രമേ സര്‍വ്വേ നടത്താന്‍ കഴിയുകയുള്ളൂ. ഇതിനായി അതിര്‍ത്തി വ്യക്തമാക്കി നല്കാന് നഗരസഭയോടു സൊസൈറ്റി ആവശ്യപ്പെട്ടതിനു മറുപടി ലഭിച്ചിട്ടില്ല. അതിര്‍ത്തി നിര്ണ്ണയിച്ചുനല്കിയാല് എത്രയും വേഗം സര്‍വ്വേ പൂര്‍ത്തിയാക്കി ഡിപിആര്‍ തയ്യാറാക്കി നല്കാന് സൊസൈറ്റിക്ക് ഒരു തടസവുമില്ല.
ഡിപിആര്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് യുഎല്‍സിസിഎസ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിര്‍മ്മാണത്തിനുള്ള കരാറില്‍ സംഘം ഏര്‍പ്പെട്ടിട്ടില്ല. നിര്‍മ്മാണം ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നു രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സൊസൈറ്റി വ്യക്തമാക്കി.
Content Highlights: Thrikkakara Municipality bus terminal; ULCCS's Explanation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..