തോപ്പുംപടി : കരുവേലിപ്പടി വികാസ് ജങ്ഷന് സമീപം ഫ്ളാറ്റിൽ പണം പന്തയംവെച്ച് ചീട്ടുകളിച്ച 13 അംഗ സംഘത്തെ തോപ്പുംപടി പോലീസ് പിടികൂടി. കൊച്ചി സ്വദേശികളായ ബഷീർ, ഷഫീക്ക്, സലീഷ്, പെരുമ്പടപ്പ് സ്വദേശി തോമസ്, പള്ളുരുത്തി സ്വദേശികളായ ഷിഹാബ്, ജോസ്, സന്തോഷ്, പനങ്ങാട് സ്വദേശികളായ ജെയ്‌സൺ, റഷീദ്, മട്ടാഞ്ചേരി സ്വദേശി ഷബീർ, ആസിഫ്, അൻവർ, പനയപ്പിള്ളി സ്വദേശി ഹാരീസ് എന്നിവരാണ് പിടിയിലായത്.

തോപ്പുംപടി എസ്.ഐ. പ്രദീപ്, സി.പി.ഒ. മാരായ ഉമേഷ്, അനീഷ്, രതീഷ്, ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. എട്ടുലക്ഷത്തിലധികം രൂപ കളിസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. നോട്ട് എണ്ണാൻ ഉപയോഗിക്കുന്ന മെഷീൻ, 60 പായ്ക്കറ്റ് ചീട്ട് എന്നിവയും പിടികൂടി. മട്ടാഞ്ചേരി അസി. പോലീസ്‌ കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്‌, തോപ്പുംപടി ഇൻസ്പെക്ടർ അനൂപിന്റെ നിർദേശപ്രകാരം കുറച്ചുദിവസമായി ഈ കെട്ടിടം പോലീസ് നിരീക്ഷണത്തിലായിരുന്നു.