തോപ്പുംപടി : ദുരിതത്തിലായ കൊച്ചി നഗരത്തിലെയും തീരപ്രദേശങ്ങളിലേയും സാധാരണ ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.

ചെല്ലാനം പഞ്ചായത്തിലെ 15, 16, 17 എന്നീ മൂന്ന്‌ വാർഡുകളിൽ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, 21 വാർഡുകളും പൂട്ടിയിരിക്കുകയാണ്. ദുരിതബാധിതർക്ക് സൗജന്യമായി മരുന്നും നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കണമെന്നും എല്ലാ കുടുംബങ്ങൾക്കും 5,000 രൂപ ധനസഹായം നൽകണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.