തിരുവാങ്കുളം: കോലഞ്ചേരിയിൽ നടന്ന ഓർത്തഡോക്സ് പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസിന് നേരേ മാമലയിൽ കല്ലേറ്. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് പറയുന്നു. കായംകുളം കാദശ ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്നുള്ള വിശ്വാസികളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിറകുവശത്തെയും വലതുവശത്തെയും ചില്ല് തകർന്നിട്ടുണ്ട്. ചോറ്റാനിക്കര പോലീസ് കേസെടുത്തു.