ചെറായി: ‘പുണർതം’ എന്ന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിലും ‘ഇമ്മാനുവൽ’ എന്ന ബോട്ട് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിലും മത്സ്യമേഖല ഒന്നടക്കം പ്രതിക്ഷേധിച്ചു. അവകാശത്തെ ചോദ്യംചെയ്ത് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യേഗസ്ഥരും നടത്തുന്ന നടപടിക്ക് എതിരേയായിരുന്നു പ്രതിക്ഷേധം.

മത്സ്യമേഖലയുടെ സെക്രട്ടേറിയറ്റ് മാർച്ചിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശകാരം ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ, വലയിലെ ചെറുമീൻ 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും ഏത് ഹാർബറിൽ നിന്നാണോ നിയമം തെറ്റിച്ച് മീൻ പിടിച്ച ബോട്ടിനെ പിടികൂടുന്നത്, ആ സ്ഥലത്തുതന്നെ മഹസർ തയ്യാറാക്കണമെന്നും നിർദേശിച്ചിരുന്നു. ഈ തീരുമാനം ഉദ്യോഗസ്ഥർ ലഘിക്കുകയാണെന്ന് ആരോപിച്ചാണ് വിവിധ സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ ഹാർബറിൽ ഹർത്താലും പ്രതിക്ഷേധ പ്രകടനവും നടത്തിയത്.

ബോട്ട് ഓണേഴ്‌സ് കോ-ഓർഡിനേഷൻ ചെയർമാൻ പി.പി. ഗിരീഷ്. എം.ജെ. ടോമി, തരകൻ സെക്രട്ടറി കെ.ആർ. രാജീവ്, സുധാസ് തായാട്ട്, സി.എസ്. ശൂലപാണി, പി.ആർ. വിൻസി, സി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.