കൊച്ചി: ടയര്‍ ഡീലര്‍മാരുടെ സംഘടനയായ ടിഡാക്കിന്റെ (TDAAK - ടയര്‍ ഡീലേഴ്‌സ് ആന്‍ഡ് അലൈന്‍മെന്റ് അസോസിയേഷന്‍) നേതൃത്വത്തിൽ നടത്തിയ മെഗാ കൂപ്പണ്‍ നറുക്കെടുപ്പില്‍ എറണാകുളം സ്വദേശി മിഥുന് ബംബര്‍ സമ്മാനമായ മെഴ്സിഡസ് ബെന്‍സ്. രണ്ടാം സമ്മാനമായ ടൊയോട്ട യാരിസ് കോട്ടയം സ്വദേശി റോയി തോമസിനും മൂന്നാം സമ്മാനമായ ഹ്യൂണ്ടായ് സാന്‍ട്രോ എറുണാകുളം സ്വദേശി  മാര്‍ട്ടിന്‍ തോമസിനും ലഭിച്ചു. പതിനാലു ജില്ലകളില്‍ നിന്നും വിജയിച്ച ഓരോരുത്തര്‍ക്കും ഒരു ഹോണ്ട സ്‌കൂട്ടര്‍ വീതവും ലഭിച്ചു. 

കൊച്ചി താജ് ഹോട്ടലില്‍ വെച്ച് ഹൈബി ഈഡന്‍ എംപിയാണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം നേടിയ മിഥുനെ ഹൈബി ഈഡന്‍ എംപി നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. ടിഡാക്ക് അംഗങ്ങളില്‍നിന്ന് വീല്‍ അലൈന്‍മെന്റ്, വീല്‍ ബാലന്‍സിങ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 500 രൂപയ്ക്കും ലഭിക്കുന്ന കൂപ്പണുകളിലൂടെയും പുതിയ ടയര്‍ വാങ്ങുമ്പോള്‍ നല്‍കിയ കൂപ്പണുകളില്‍നിന്നുമാണ് നറുക്കെടുപ്പ് വിജയിയെ കണ്ടെത്തിയത് ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയായിരുന്നു മത്സര കാലാവധി. 

വിജയികളായവര്‍ 7 ദിവസത്തിനകം ബന്ധപ്പെട്ട ഡീലറെ സമീപിച്ച് കൂപ്പണ്‍ നല്‍കി സമ്മാനം ഉറപ്പാക്കണം. പിന്നീട് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറും.

Content Highlights; TDAAK mega lucky drawn contest, mithun got bumber prize