തൃപ്പൂണിത്തുറ: മോട്ടോർവാഹന വകുപ്പ് നടത്തുന്ന സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന ഉദ്ഘാടനത്തിന് നടൻ മോഹൻലാൽ എത്തിയത് ആവേശമായി. തൃപ്പൂണിത്തുറ സബ്‌ ഓഫീസിന് കീഴിലുള്ള സ്കൂൾ ബസുകളുടെ പരിശോധനയാണ് മോഹൻലാൽ ഉദ്ഘാടനം ചെയ്തത്. ചോയ്‌സ് സ്കൂളിന്റെ ബസിൽ പ്രത്യേക സുരക്ഷാ സ്റ്റിക്കർ പതിച്ചായിരുന്നു ഉദ്ഘാടനം.

ഈ വർഷം മുതൽ സ്കൂൾ ബസുകളിൽ ജി.പി.എസും പാനിക് ബട്ടനും നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക്‌ േശഷം ബസുകളിൽ പ്രത്യേക സുരക്ഷാ സ്റ്റിക്കർ പതിക്കും. സ്റ്റിക്കർ പതിക്കാത്ത ബസുകളിൽ വിദ്യാർഥികളെ കൊണ്ടുപോകാൻ അനുവദിക്കുകയില്ലെന്നും ജോയിന്റ് ആർ.ടി.ഒ. വ്യക്തമാക്കി. സ്കൂൾ ബസുകളുടെ എൻജിൻ ക്ഷമത, സ്പീഡ് ഗവർണർ, ഇലക്‌ട്രിക്കൽ സംവിധാനം, ടയറുകൾ തുടങ്ങിയവയുടെ പരിശോധനയും നടത്തുന്നുണ്ട്.