പെരുമ്പാവൂർ: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചും ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഭക്തജനപ്രകടനം സംഘടിപ്പിച്ചു. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. ജവഹർ, പി. അനിൽകുമാർ, വരാഹൻ, മുരളീധരൻ, അഖിലഭാരത അയ്യപ്പസേവാസംഘം സെക്രട്ടറി ടി.എൻ. ജയൻ, ശബരിമല അയ്യപ്പസമാജം സെക്രട്ടറി വിഷ്ണു, എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ, ടൗൺ കരയോഗം പ്രസിഡന്റ് അനിൽപറമ്പത്ത്, ബ്രാഹ്മണസഭാ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.