കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് 2.10-ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ, മേയർ സൗമിനി ജെയിൻ, വൈസ് അഡ്മിറൽ ആർ.ജെ. നട്കർണി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ.ആർ. തിലക്, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള, ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ, സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ബി.ജെ.പി. നേതാക്കളായ പി.എം. വേലായുധൻ, എ. കെ. നസീർ, എൻ.പി. ശങ്കരൻകുട്ടി, എൻ.കെ. മോഹൻദാസ്, രേണു സുരേഷ്, കെ.എസ്. ഷൈജു, എം.എൻ. മധു, ടി.പി. മുരളീധരൻ, എം.എൻ. ഗോപി, സി.ജി. രാജഗോപാൽ, എൻ.ഡി.എ. നേതാക്കളായ കുരുവിള മാത്യൂസ്, പി.സി. തോമസ്, സാബു വർഗീസ് എന്നിവരും പ്രധാനമന്ത്രിക്ക് പൂക്കൾ നൽകി സ്വീകരിച്ചു.
Content Highlights; Prime minister exciting arrives in kochi