പറവൂർ: പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി ‘പുനർജനി പറവൂരിന് പുതുജീവൻ’ പദ്ധതി മുഖേന കെ.പി.സി.സി. നിർമിച്ചുനൽകുന്ന മൂന്ന് വീടുകൾക്ക് തറക്കല്ലിട്ടു. വി.ഡി. സതീശൻ എം.എൽ.എ. ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ചു.

ചേന്ദമംഗലം പഞ്ചായത്തിലെ കുഞ്ഞവരാതുരുത്ത് പുല്ലാർക്കാട്ട് ഷീജ പ്രസന്നൻ, കക്കാട് വീട്ടിൽ രതി കൃഷ്ണൻ, ചിറ്റാറ്റുകര പഞ്ചായത്തിലെ പറയകാട് കളത്തിൽ പുഷ്പാവതി സുരേഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചുനൽകുന്നത്.