പനങ്ങാട് : കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പോലീസ് പിടിയിൽ. പനങ്ങാട് ഒല്ലാരി റോഡ് സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്. കന്നംതുടിയിൽ കെ.ആർ. നിഖിൽ (28), സമീപവാസിയായ കാട്ടിശ്ശേരി പറമ്പ് തിട്ടയിൽ അഖിൽദാസിന്റെ ഭാര്യ ടി.എസ്. നിവ്യ (26) എന്നിവരാണ് 3.6 കിലോ കഞ്ചാവുമായി പനങ്ങാട് പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.

പനങ്ങാട് എസ്.എച്ച്.ഒ. എച്ച്.എൻ സജീഷ്, എസ്.ഐ.മാരായ റിജിൻ എം. തോമസ്, പി.ജെ. ജോസഫ്, അനസ്, എ.എസ്.ഐ. സുനിൽകുമാർ, ഷീബ, എം. മഹേഷ്, സുമേഷ്, ഷൈൻ, രാജേഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.