പനങ്ങാട് : കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ യുവാവും യുവതിയും പോലീസ് പിടിയിൽ.

കോവിഡ് പശ്ചാത്തലത്തിൽ വാഹനപരിശോധന കുറഞ്ഞത്‌ മറയാക്കി കഞ്ചാവ് വിൽപ്പന ഉഷാറാക്കിയ പനങ്ങാട് ഒല്ലാരി റോഡ് സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്.

കന്നംതുടിയിൽ കെ.ആർ. നിഖിൽ (28), സമീപവാസിയായ കാട്ടിശ്ശേരി പറമ്പ് തിട്ടയിൽ അഖിൽദാസിന്റെ ഭാര്യ ടി.എസ്. നിവ്യ (26) എന്നിവരാണ് 3.6 കിലോ കഞ്ചാവുമായി പനങ്ങാട് പോലീസിന്റെ പിടിയിലായത്.