കൊച്ചി: കേരളത്തിലെ പ്രധാനപ്പെട്ട അന്‍പതോളം കാര്‍ട്ടൂണിസ്റ്റുകളുടെ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്ത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും. കേരള ധനകാര്യ മന്ത്രിയും കാര്‍ട്ടൂണിസ്റ്റുമായ കെ.എന്‍. ബാലഗോപാലിന്റെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രദര്‍ശനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

Cartoon
മന്ത്രി കെ.എന്‍ ബാലഗോപാല്‍ വരച്ച കാര്‍ട്ടൂണ്‍

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്‍. പി. സന്തോഷ്, കേരള ചലചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ , കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രതാപന്‍ പുളിമാത്ത്, ട്രഷറര്‍ സതീഷ് കുമാര്‍ , പ്രദര്‍ശനത്തിന്റെ കോഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Cartoon